Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചതയദിന ഘോഷയാത്ര

ചതയദിന ഘോഷയാത്ര

text_fields
bookmark_border
വൈപ്പിന്‍: ശ്രീനാരായണഗുരുവി​െൻറ 163-ാമത് ജയന്തിദിനാഘോഷം വൈപ്പിനില്‍ സമുചിതമായി ആഘോഷിച്ചു. എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മ​െൻറി​െൻറ നേതൃത്വത്തിൽ ഇരുചക്രവാഹന വിളംബര ജാഥയോടെ ചതയ ദിനാചരണത്തിന് തുടക്കമായി. രാവിലെ 10-ന് മുനമ്പം ഗുരുദേവ ക്ഷേത്രത്തില്‍ വിളംബരജാഥ യൂനിയന്‍ പ്രസിഡൻറ് ടി.ജി. വിജയന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഡി. ശ്യാംദാസ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് മൂവ്‌മ​െൻറ് യൂനിയന്‍ സെക്രട്ടറി ബിനുരാജ് പരമേശ്വരന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.പി. ഗോപാലകൃഷ്ണന്‍, സരുണ്‍ദേവ് കൗണ്‍സിലര്‍മാരായ കണ്ണദാസ് തടിക്കല്‍, ജോഷി, ശശിധരന്‍, മുനമ്പം ശാഖാ പ്രസിഡൻറ് പരമേശ്വരന്‍ വൈദ്യര്‍, വി.വി. അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിളംബരജാഥ ഉച്ചയോടെ പുതുവൈപ്പ് ശാഖ വക മഹാവിഷ്ണു ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്‍ സമാപിച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയില്‍നിന്ന് 3.30-ന് ആരംഭിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം, ബാന്‍ഡ്, നാസികോ ഡോൽ, കാവടിയാട്ടം, തെയ്യം, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. ആറു മണിയോടെ ഘോഷയാത്ര ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ഞാറക്കല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്തു. വി.വി സഭ പ്രസിഡൻറ് കെ.കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി., എസ്. ശര്‍മ എം.എല്‍.എ, ജില്ല പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കര ന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണ ന്‍, കെ.വി. സുധാശന്‍, കെ.പി. ഗോപാലകൃഷ്ണന്‍, എന്‍.എസ്. അജയ്, ടി.എസ്. വേണുഗോപാല്‍, കെ.പി. കൃഷ്ണകുമാരി എന്നിവര്‍ സംസാരിച്ചു. ടി.ജി. വിജയന്‍ ചതയദിന സന്ദേശം നല്‍കി. ഘോഷയാത്രയിലെ മികവിനുള്ള പുരസ്കാരങ്ങളും ഉന്നത വിജയികളായ വിദ്യാർഥികള്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു. മുനമ്പം വേളാങ്കണ്ണി പള്ളിയില്‍ തിരുനാളിന് കൊടിയേറി വൈപ്പിന്‍: മുനമ്പം പാഷനിസ്റ്റ് വേളാങ്കണ്ണി ദേവാലയത്തില്‍ മാതാവി​െൻറ തിരുനാളിന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി കൊടിയേറ്റി. 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയോടെ സമാപിക്കും. വ്യാഴാഴ്ച വൈകുന്നേരം ഫാ. പോള്‍ ചെറുകോടത്തി‍​െൻറ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച, രാത്രി എട്ടിന് മതബോധനവിഭാഗം കലാസന്ധ്യ. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് രൂപപ്രദക്ഷിണം. തിരുനാളായ ഞായറാഴ്ച രാവിലെ പത്തിന് ഫ. സെബാസ്റ്റ്യന്‍ ജെക്കോബിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി. ഞാറക്കല്‍ പള്ളിയില്‍ പുത്തരി തിരുനാള്‍ വൈപ്പിന്‍: ഞാറക്കല്‍ സ​െൻറ് മേരീസ് പള്ളിയില്‍ പുത്തരി പെരുനാളിന് കൊടിയേറി. വികാരി ഫാ. ആൻറണി പുതിയപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story