Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏകദിന ചെസ്​ ടൂർണമെൻറ്​ ...

ഏകദിന ചെസ്​ ടൂർണമെൻറ്​ മട്ടാഞ്ചേരിയിൽ

text_fields
bookmark_border
കൊച്ചി: ഫ്രണ്ട്സ് സ്പോർട്സ് ക്ലബി​െൻറ 47ാം വാർഷികത്തോടനുബന്ധിച്ച് ചെറളായിക്കടവ് പി.എം. സെയ്തു മെമ്മോറിയൽ ഹാളിൽ ഏകദിന ചെസ് ടൂർണമ​െൻറ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡൻറ് പി.എസ്. ആഷിഖ് അധ്യക്ഷത വഹിക്കും. കെട്ടഴിഞ്ഞു; എട്ട് മത്സ്യബന്ധന ബോട്ടുകൾ അഴിമുഖത്തേക്ക് ഒഴുകിനീങ്ങി മട്ടാഞ്ചേരി: തോപ്പുംപടി ഫിഷിങ്‌ ഹാർബറിൽ മത്സ്യബന്ധനത്തിനുശേഷം കെട്ടിയിട്ട എട്ട് ഫിഷിങ്‌ ബോട്ടുകൾ അഴിമുഖത്തേക്ക് നിയന്ത്രണംവിട്ട് ഒഴുകി. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കെട്ടിയിട്ടിരുന്ന കയർ അഴിഞ്ഞതോടെയാണ് ബോട്ടുകൾ കൂട്ടത്തോടെ അഴിമുഖത്തേക്ക് ഒഴുകിയത്. ഈ സമയം എട്ടുബോട്ടുകളിലുമായി ആകെ രണ്ടുജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ നിസ്സഹായരായി ഉറക്കെ കരഞ്ഞെങ്കിലും കരയിലുണ്ടായിരുന്നവർക്ക് സംഭവം മനസ്സിലായില്ല. ഐലൻഡിലെ താജ് മലബാർ ഹോട്ടലി​െൻറ മുകളിലെ നിലയിൽ നിൽക്കുകയായിരുന്ന സംഭവം ശ്രദ്ധയിൽപെട്ട ജീവനക്കാരിലൊരാൾ ബൈേനാക്കുലറിലൂടെ നോക്കിയാണ് ബോട്ടുകൾ അപകടത്തിൽപെെട്ടന്ന് മനസ്സിലാക്കിയത്. ഉടൻ കോസ്റ്റൽ പൊലീസിന് വിവരം കൈമാറി. കോസ്റ്റൽ പൊലീസ് സി.െഎ ടി.എം. വർഗീസി​െൻറ നേതൃത്വത്തിെല സംഘം മൂന്നു ബോട്ടുകളിലെത്തി കെട്ടിവലിക്കാൻ ശ്രമിച്ചെങ്കിലും വേലിയിറക്കംമൂലം പരാജയപ്പെട്ടു. തുടർന്ന്, കൊച്ചി തുറമുഖത്തെ സി.ഐ.എസ്.എഫി​െൻറയും മറൈൻ എൻഫോഴ്സ്മ​െൻറി​െൻറയും മൂന്നുവീതം ബോട്ടുകൾ അഴിമുഖത്തേക്ക് എത്തി. ഊർജിത രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബോട്ടുകൾ കരയിലെത്തിക്കാനായത്. മറൈൻ എൻഫോഴ്സ്മ​െൻറ് സി.െഎ ഷിബുവി​െൻറ നേതൃത്വത്തിൽ 16പേർ അടങ്ങുന്ന പൊലീസ് സംഘവും പോർട്ട് ട്രസ്റ്റി​െൻറ നേതൃത്വത്തിെല ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കപ്പൽ ചാലിലേക്ക് ബോട്ടുകൾ ഒഴുകിയിരുെന്നങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story