Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടത്തി​െൻറ നൂല്‍...

പട്ടത്തി​െൻറ നൂല്‍ കുടുങ്ങി മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
മട്ടാഞ്ചേരി: പട്ടത്തി​െൻറ നൂല്‍ ശരീരത്തില്‍ കുടുങ്ങി മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുള്ളിക്കല്‍ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിക്കിടന്ന പട്ടത്തി​െൻറ അവശിഷ്ടമാണ് അപകടത്തിന് കാരണമായത്. കാല്‍നട യാത്രികനായ പള്ളുരുത്തി സ്വദേശി നൗഷാദിനും രണ്ട് ബൈക്ക് യാത്രികര്‍ക്കുമാണ് പരിക്കേറ്റത്. നൗഷാദി​െൻറ കൈവിരലിലും മറ്റ് രണ്ട് പേരുടെ കഴുത്തിലുമാണ് നൂല്‍ കുടുങ്ങിയത്. വളരെ അപകടമുണ്ടാക്കുന്ന ടങ്കീസ്, മാഞ്ച നൂലുകളാണ് ഇപ്പോഴും പട്ടം പറത്തലിനായി പലരും ഉപയോഗിക്കുന്നത്. ഈ നൂലുകള്‍ കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ സുലഭമാണെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story