Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎയർപോർട്ടിന്​...

എയർപോർട്ടിന്​ പുറത്ത്​ ഏറ്റുമുട്ടിയ പൈലറ്റും എയർഹോസ്​റ്റസും അറസ്​റ്റിൽ

text_fields
bookmark_border
എയർപോർട്ടിന് പുറത്ത് ഏറ്റുമുട്ടിയ പൈലറ്റും എയർഹോസ്റ്റസും അറസ്റ്റിൽ ജയ്പുർ: ജയ്പുർ എയർപോർട്ടിന് പുറത്ത് ഏറ്റുമുട്ടിയ പൈലറ്റിനെയും എയർഹോസ്റ്റസിനെയും പൊലീസ് അറസ്റ്റ് െചയ്തു. പൈലറ്റ് ആദിത്യ കുമാർ, എയർഹോസ്റ്റസ് അർപിത എന്നിവരാണ് അറസ്റ്റിലായത്. പൊതുജനം നോക്കിനിൽക്കേയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പൈലറ്റി​െൻറ മുഖത്തടിച്ച എയർഹോസ്റ്റസ് മൊബൈൽ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പൈലറ്റ് അസഭ്യവർഷം നടത്തുകയും ചെയ്തു. കണ്ടുനിന്നവർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. എയർപോർട്ടിലെ സി.സി.ടി.വിയിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരുവരെയും പിടിച്ചുമാറ്റാൻ സുരക്ഷ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ചീത്തവിളി തുടർന്നു. സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിപിടിയിലെത്തിയത്. അറസ്റ്റിലായ ഇരുവരെയും ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story