Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരിയും പഞ്ചസാരയും...

അരിയും പഞ്ചസാരയും ഞായറാഴ്​ചതന്നെ വാങ്ങണമെന്ന്​ സിവിൽ സപ്ലൈസ്​​; കാർഡുടമകൾ ആശയക്കുഴപ്പത്തിലായി

text_fields
bookmark_border
കോഴിക്കോട്: ഒാണത്തിന് അനുവദിച്ച അരിയും പഞ്ചസാരയും ഞായറാഴ്ചതന്നെ വാങ്ങണമെന്ന് അറിയിച്ച് കാർഡുടമകൾക്ക് സിവിൽ സപ്ലൈസ് കോർപറേഷൻ മൊബൈലുകളിൽ സന്ദേശമയച്ചു. മെസേജ് വായിച്ച് റേഷൻകടകളിലെത്തിയ കാർഡുടമകളിൽ പലരും നിരാശരായി മടങ്ങി. മിക്ക റേഷൻകടക്കാർക്കും ഒാണത്തിന് വിതരണംചെയ്യാനുള്ള പഞ്ചസാര ഇതുവരെ ലഭിച്ചിട്ടില്ല. മൊബൈൽ സന്ദേശവുമായി കടയിലെത്തിയ ജനങ്ങേളാട് ഇല്ലാത്ത പഞ്ചസാര എങ്ങനെ വിതരണം ചെയ്യുമെന്നറിയാതെ കടക്കാരും കുഴങ്ങി. ഇതേ ചൊല്ലിയുണ്ടായ ആശയക്കുഴപ്പം കാരണം, കടക്കാരും കാർഡുടമകളും തമ്മിൽ വാക്കേറ്റവുമുണ്ടായി. സർക്കാർ നിർദേശപ്രകാരമാണ് ഒാണത്തലേന്ന് (ഞായറാഴ്ച) റേഷൻകടകൾ തുറന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് കാർഡുടമകൾക്ക് മെസേജ് ലഭിക്കുന്നത്. 22 രൂപക്ക് ഒരുകിലോ പഞ്ചസാരയും അഞ്ചുകിലോ ഭക്ഷ്യധാന്യങ്ങളും ഒാരോ കാർഡുടമകൾക്കും റേഷൻകട വഴി ലഭിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. അതിനിടെ, പകുതിയിലേറെ കടകളിലും പഞ്ചസാര എത്തിയിട്ടിെല്ലന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദലി അറിയിച്ചു. അതേസമയം, സെപ്റ്റംബർ 16 വരെ പഞ്ചസാര വിതരണം നീട്ടിയതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story