Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരന്നൊഴുകിയ ടാറിൽ വീണ...

പരന്നൊഴുകിയ ടാറിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി

text_fields
bookmark_border
മൂവാറ്റുപുഴ: വീപ്പ ചോർന്ന് . നഗര മധ്യത്തിൽ മുനിസിപ്പൽ ഓഫിസിന് മുന്നിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പോത്താനിക്കാട്ടുനിന്ന് ഓണക്കോടി എടുക്കാൻ മാതാവിനൊപ്പം എത്തിയതായിരുന്നു കുട്ടി. ഗതാഗതക്കുരുക്കിനെത്തുടർന്ന് കച്ചേരിത്താഴത്തെ പ്രധാന സ്റ്റോപ്പിൽ നിർത്തേണ്ട ബസുകൾ കാവുംപടി വഴിക്ക് തിരിച്ചുവിട്ടതോടെയാണ് മുനിസിപ്പൽ ഓഫിസിന് സമീപം കുട്ടിയുൾപ്പെടെയുള്ളവർ ബസിറങ്ങിയത്. ബസിറങ്ങി മുന്നോട്ട് നടക്കുന്നതിനിടെ റോഡിലേക്ക് ഒഴുകിയ ടാറിൽ കാൽ കുടുങ്ങി വീഴുകയായിരുന്നു. കൈയിലടക്കം ടാർ നിറഞ്ഞ് അനങ്ങാൻ കഴിയാതായ കുട്ടിയെ നാട്ടുകാർ ചേർന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെത്തിച്ചു. മെണ്ണണ്ണയുപയോഗിച്ച് ടാർ കഴുകി വൃത്തിയാക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് നാട്ടുകാർ മുനിസിപ്പൽ ഓഫിസിന് മുന്നിൽ ബഹളംെവച്ചു. മുനിസിപ്പൽ റോഡുകളുടെ പണിക്ക് നഗരസഭ സൂക്ഷിച്ച ടാർ വീപ്പയാണ് ചോർന്നത്. മുപ്പതോളം ടാർ വീപ്പകളാണ് തിരക്കേറിയ റോഡി​െൻറ ഓരത്ത് സൂക്ഷിച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഇറക്കിെവച്ച വീപ്പകളിൽനിന്ന് ടാർ ചോർന്ന് ഒഴുകാൻ തുടങ്ങിയിട്ട് നാളുകളായി. ഇത് ഇവിടെനിന്ന് മാറ്റി കാൽനടക്കാർക്ക് അടക്കം സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരും വിവിധ സംഘടനകളും രംഗത്തുവെന്നങ്കിലും മാറ്റാൻ തയാറായില്ല. കുട്ടി ടാറിൽ വീണ സംഭവം വിവാദമായതോടെ റോഡിലൊഴുകിയ ടാറിന് മുകളിൽ മണൽ വിതറി താൽക്കാലിക പ്രശ്ന പരിഹാരത്തിനൊരുങ്ങുകയാണ് നഗരസഭ അധികൃതർ.
Show Full Article
TAGS:LOCAL NEWS 
Next Story