Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലാവസ്​ഥ ചതിച്ചു;...

കാലാവസ്​ഥ ചതിച്ചു; കരിപ്പൂരിൽ ഇറങ്ങേണ്ട യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

text_fields
bookmark_border
നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഖത്തർ എയർവേസ് വിമാനം കരിപ്പൂരിൽ ഇറക്കാൻ കഴിയാതെ നെടുമ്പാശ്ശേരിയിലിറക്കി. ഇതേതുടർന്ന് 184 യാത്രക്കാർ മണിക്കൂറുകളോളം നെടുമ്പാശ്ശേരിയിൽ കുടുങ്ങി. വ്യാഴാഴ്ച കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന േദാഹയിൽനിന്നുള്ള വിമാനമാണ് പുലർച്ച മൂന്നിന് നെടുമ്പാശ്ശേരിയിലിറക്കിയത്. കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാനം കരിപ്പൂരിലേക്ക് പറക്കുമെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തിൽതന്നെ ഇരുത്തി. എന്നാൽ, കാലാവസ്ഥ ഭേദമായപ്പോഴേക്കും പൈലറ്റി​െൻറ ഡ്യൂട്ടിസമയം കഴിഞ്ഞിരുന്നു. ഈ വിവരം യാത്രക്കാരെ അറിയിച്ചില്ല. രാവിലെ ഏഴ് കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതായപ്പോൾ അവർ പ്രകോപിതരായി. അപ്പോൾ മാത്രമാണ് പൈലറ്റി​െൻറ ഡ്യൂട്ടിസമയം കഴിഞ്ഞ വിവരം അധികൃതർ വെളിപ്പെടുത്തിയത്. വിമാനത്തിൽനിന്ന് ഇറങ്ങി വിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്രക്കാർ രോഷാകുലരായി. പകരം വിമാനം ഏർപ്പെടുത്താതെ ഇറങ്ങില്ലെന്ന് ഒരുവിഭാഗം യാത്രക്കാർ നിലപാടെടുത്തു. എയിഡ് പോസ്റ്റ് എസ്.ഐ ഹാറൂണി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരുമായി സംസാരിച്ച് എല്ലാവരെയും റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് എട്ടുമണിയോടെ യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story