Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅശാസ്ത്രീയമായി...

അശാസ്ത്രീയമായി നിർമിച്ച മീഡിയൻ കച്ചേരിത്താഴത്തെ അപകട മേഖലയാക്കുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: . നഗരത്തിലെ തിരക്കേറിയ കച്ചേരിത്താഴത്ത് രണ്ട് പതിറ്റാണ്ടു മുമ്പ് നിർമിച്ച മീഡിയനുകളാണ് ദിനേനയെന്നോണം അപകടങ്ങൾക്കിടയാക്കുന്നത്. ബസ് ബേയുടെ ഭാഗമായി കോതമംഗലം, പെരുമ്പാവൂർ സ്റ്റോപ്പുകൾക്ക് മുന്നിലാണ് ഈ മീഡിയനുകൾ. റോഡിന് നടുവിൽ മുന്നറിയിപ്പില്ലാതെ നിർമിച്ച മീഡിയനിലേക്ക് വാഹനങ്ങൾ പാഞ്ഞുകയറിയാണ് അപകടങ്ങളുണ്ടാകുന്നത്. വ്യാഴാഴ്ച പുലർച്ചെ കാറ് പാഞ്ഞുകയറിയതാണ് ഒടുവിലത്തെ സംഭവം. നാലുദിവസം മുമ്പ് സമാനസംഭവത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തൊട്ടടുത്തെത്തുമ്പോഴെ മീഡിയൻ കാണാൻ കഴിയുന്നുള്ളൂ. ഇത് പൊളിച്ചുമാറ്റുകേയാ, മുന്നറിയിപ്പ് സ്ഥാപിക്കുകയോ ചെയ്യേണ്ട കാലം കഴിഞ്ഞങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. അപകടം തുടർക്കഥയായതോടെ ഇക്കാര്യം ഉന്നയിച്ച് പലരും രംഗത്തുവെന്നങ്കിലും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story