Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടൽ ശൗചാലയത്തിൽ...

ഹോട്ടൽ ശൗചാലയത്തിൽ യുവതിയുടെ ചിത്രം പകർത്തി; അസം സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: ഹോട്ടലിലെ ശൗചാലയത്തിൽ യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ അസം സ്വദേശി അറസ്റ്റിൽ. എറണാകുളം ദർബാർഹാളിന് സമീപത്തെ ഹോട്ടൽ തൊഴിലാളിയായ അസം ശിവസാഗർ കക്കോട്ടിബാരി സ്വദേശി ഫിറൂജ് അലിയാണ് (25) സെൻട്രൽ പൊലീസി‍​െൻറ പിടിയിലായത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോൺ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ചാനൽ ജീവനക്കാരിയാണ് ശൗചാലയത്തി​െൻറ മുകളിൽ മൊബൈൽ ഫോൺ കാമറ കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ സ്വന്തം ദൃശ്യങ്ങൾ കണ്ട യുവതി മൊബൈൽ കാമറയുമായി സമീപത്തെ പൊലീസ് എയിഡ് പോസ്റ്റിലെത്തി അറിയിച്ചു. ഇതോടെ സെൻട്രൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫിറൂജ് അലിയുടേതാണ് ഫോണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ രണ്ടുമാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. ഐ.ടി ആക്‌ട് പ്രകാരം കേസെടുത്തതായി സെൻട്രൽ സബ് ഇൻസ്പെക്ടർ ജോസഫ് സാജൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story