Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമം; വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾക്ക്​ അനുമതി

text_fields
bookmark_border
കൊച്ചി: നാളുകളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ യാഥാർഥ്യമാകുന്നു. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പദ്ധതിക്ക് 168 കോടി കിഫ്ബിയിൽനിന്ന് അനുവദിച്ചതോടെയാണ് നിർമാണത്തിന് വഴി തെളിഞ്ഞത്. വൈറ്റില മേൽപാലം നിർമാണത്തിന് 86 കോടിയാണ് വകയിരിത്തിയിരിക്കുന്നത്. കുണ്ടന്നൂരിലേതിന് 82 കോടിയും. വൈറ്റിലയിലെ നിർമാണത്തിന് നിർവഹണ ഏജൻസി റോഡ് ഫണ്ട് ബോർഡാണ്. കുണ്ടന്നൂർ മേൽപാലത്തിൻറെ നിർമാണം ഏകോപിപ്പിക്കുന്നത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനുമാണ്. ചീഫ് എൻജിനീയർ നേതൃത്വം നൽകുന്ന കമ്മിറ്റി ഇവക്ക് സാങ്കേതികാനുമതി നൽകുന്നതോടെ ടെൻഡർ നടപടി ആരംഭിക്കും. 18 മാസംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിലെ പ്രധാന ആവശ്യങ്ങളായ വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ നിർമാണം അനന്തമായി നീളുന്നത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഒന്നര വർഷം മുമ്പ് ഉമ്മൻ ചാണ്ടി മന്ത്രിസഭയുെട കാലത്ത് നിർമാണോദ്ഘാടനം നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. മണിക്കൂറുകൾ നീളുന്നതാണ് മേഖലയിലെ ഗതാഗതക്കുരുക്ക്. കടവന്ത്ര മേഖലയിൽ പുരോഗമിക്കുന്ന മെട്രോ നിർമാണം എസ്.എ റോഡ്, വൈറ്റില എന്നിവിടങ്ങളിലേക്ക് എത്തുമ്പോൾ ഗതാഗതക്കുരുക്ക് കൂടുതൽ സങ്കീർണമാകും. മേൽപാലത്തി​െൻറ നിർമാണം പൂർത്തീകരിച്ചാൽ മാത്രമെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ. ഇടപ്പള്ളി, പാലാരിവട്ടം മേൽപാലങ്ങൾ പൂർത്തീകരിച്ച സമയത്തും വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുെട കാര്യത്തിൽ തീരുമാനമാകാതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ടോൾ ഒഴിവാക്കാൻ പാലം നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് നിർമാേണാദ്ഘാടനം നടത്തിയത്. എന്നാൽ, ഫണ്ട് കണ്ടെത്തനാൻ കഴിയാതെ പദ്ധതി വഴിയിൽ നിലച്ചു. എൽ.ഡി.എഫ് ഭരണത്തിൽ വന്നശേഷം എൻ.എച്ച്.എ.ഐ നിർമാണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. പേക്ഷ ടോൾ പ്രശ്നം പറഞ്ഞ് അത് അവർ അംഗീകരിച്ചില്ല. ൈഹകോടതിയിൽ ഇതിനിടെ വന്ന പൊതുതാൽപര്യ ഹരജിയോടെയാണ് പദ്ധതി കിഫ്ബി വഴിയാക്കാൻ സർക്കാർ തീരുമാനമെടുത്തത്. പദ്ധതി പ്രാവർത്തികമായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നതിൽ സംശയമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story