Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോണക്കാട്​ കുരിശ്​...

ബോണക്കാട്​ കുരിശ്​ ​സംഭവം: തൽസ്ഥിതി തുടരാൻ ​ൈഹകോടതി ഉത്തരവ്​

text_fields
bookmark_border
കൊച്ചി: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്. നീക്കം ചെയ്ത കോൺക്രീറ്റ് കുരിശുകൾക്ക് പകരം മരക്കുരിശ് സ്ഥാപിക്കാൻ വനംമന്ത്രിയും അനുമതി നൽകിയ പശ്ചാത്തലത്തിൽ കുരിശ് സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മൊട്ടമൂട് സ്വദേശി സുകുമാരൻ കാണി, തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്. സംരക്ഷിത വനവും വന്യജീവി സംരക്ഷണകേന്ദ്രവുമായ ബോണക്കാട്ട് അനധികൃതമായാണ് കുരിശ് സ്ഥാപിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. സർക്കാറുൾപ്പെടെ എതിർകക്ഷികളോട് വിശദീകരണം തേടിയ കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story