Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുലികളിയോടെ ലുലുമാളിൽ ...

പുലികളിയോടെ ലുലുമാളിൽ ഒാണാ​േഘാഷം തുടങ്ങി

text_fields
bookmark_border
കൊച്ചി: ലുലു മാളിലെ ഒാണാഘോഷങ്ങൾക്ക് പുലികളിയോടെ തുടക്കമായി. സിനിമാതാരം സണ്ണിവെയ്നും ഫുട്ബോൾതാരം സി.കെ. വിനീതും ചേർന്ന് ഉദ്ഘാടനം ചെയ്തു. നാടൻ താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന പുലികളിയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മുഖ്യ ആകർഷണം. തുടർന്ന് ജനപ്രിയ ബ്രാൻഡ് ആയ മസാല കോഫിയുടെ മ്യൂസിക്കൽ ഇൗവനിങ് അരങ്ങേറി. സുധീഷ്നായർ, കെ.കെ. ഷെരീഫ്, ദാസ് ദാമോദരൻ, എൻ.ബി. സ്വരാജ്, സമീർവർമ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഒാണാഘോഷത്തി​െൻറ ഭാഗമായി വിപുലമായ പരിപാടികളാണ് ലുലുമാളിൽ ഒരുങ്ങുന്നത്. പൂക്കളമത്സരം, പായസമേള, പെയിൻറിങ്, മലയാളിമങ്ക, ബെസ്റ്റ് കപ്പിൾസ് തുടങ്ങിയ മത്സരങ്ങളിൽ പങ്കാളികളാകുന്നവർക്ക് കാഷ് പ്രൈസ് സമ്മാനിക്കും. സെപ്റ്റംബർ ആറുമുതൽ ഒമ്പതുവരെ കുട്ടികൾക്കായി ഒാല ഉപയോഗിച്ച് പാരമ്പര്യരീതിയിൽ ഉണ്ണിപ്പുരയുണ്ടാക്കുന്നതിന് ക്രാഫ്റ്റ് വർക്ക്ഷോപ്പും നടത്തും. വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെ എല്ലാ പ്രായത്തിൽപ്പെട്ട കുട്ടികൾക്കും പെങ്കടുക്കാം. ലുലുമാളിലെ എല്ലാ റീെട്ടയ്ൽ ഒൗട്ട്ലെറ്റുകളിലും പ്രേത്യക ഒാഫർ ലഭ്യമാണ്. കേരളത്തിലെ പാരമ്പര്യ കലാരൂപങ്ങളായ തെയ്യം, കുമ്മാട്ടി, മയിലാട്ടം, പടയണി, അർജുനനൃത്തം, തിറയാട്ടം തുടങ്ങിയവയുടെ ഇൻസ്റ്റലേഷനുകൾ കൊണ്ട് മാൾ അലങ്കരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story