Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജ. സിരിജഗൻ ശബരിമല...

ജ. സിരിജഗൻ ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ

text_fields
bookmark_border
െകാച്ചി: ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷസ്ഥാനത്ത് റിട്ട. ജസ്റ്റിസ് എസ്. സിരിജഗനെ നിയമിച്ച് ഹൈകോടതി ഉത്തരവ്. കെ. ജയകുമാറിനെ നീക്കിയാണ് ദേവസ്വം കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ച് പകരം പുതിയ നിയമനം നടത്തി ഉത്തരവിട്ടത്. ഏറെ ജോലിത്തിരക്കുള്ള മലയാള സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയുൾപ്പെടെ നിർവഹിക്കുന്ന പശ്ചാത്തലത്തിൽ ഉന്നതാധികാര സമിതി അധ്യക്ഷസ്ഥാനത്തിരുന്ന് ശബരിമലയിലെ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാനാവുന്നില്ലെന്ന് ജയകുമാറും വിശദീകരണം നൽകിയിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് ഉത്തരവ്. ശബരിമല മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള പദ്ധതികൾ വൈകുന്നതിനെപ്പറ്റി പരാതികളുയർന്ന പശ്ചാത്തലത്തിലാണ് കോടതി വിഷയം പരിഗണിച്ചത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിയെങ്കിലും ജയകുമാർ സമിതി അംഗമായി തുടരും. സമിതിയിൽ നിലവിലുള്ളവർക്കുപുറമെ പത്തനംതിട്ട കലക്ടറും ബന്ധപ്പെട്ട അഡീ. ചീഫ് സെക്രട്ടറിയും അംഗങ്ങളാകും. ശബരിമല സ്പെഷൽ കമീഷണർ ക്ഷണിതാവും ദേവസ്വം കമീഷണർ അംഗവുമായിരിക്കും. സമിതി സെപ്റ്റംബർ 18ന് ആദ്യയോഗം ചേരണമെന്നും പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് രണ്ടുമാസം കൂടുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story