Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സർക്കാറിനെതിരെ ...

സംസ്ഥാന സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കും ^കുമ്മനം

text_fields
bookmark_border
സംസ്ഥാന സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കും -കുമ്മനം േചര്‍ത്തല: സംസ്ഥാന ഭരണം അനുദിനം ജനവിരുദ്ധമായി മാറുന്ന സാഹചര്യത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചതായി എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ കുമ്മനം രാജശേഖരൻ. എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നതകളില്ല. ഇത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, ചേര്‍ത്തലയില്‍ എന്‍.ഡി.എ സംസ്ഥാന നേതൃയോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഘടകകക്ഷികള്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ നടന്നിട്ടില്ല എന്നത് യാഥാർഥ്യമാണ്. അതിന് പരിഹാരം കാണാന്‍ കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തും. ബി.ഡി.ജെ.എസുമായി തര്‍ക്കങ്ങളുണ്ടെന്നതും തെറ്റായ പ്രചാരണമാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തുന്ന അഭിപ്രായങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറ്റേതെങ്കിലും സംഘടനയുടെ നേതാക്കള്‍ പറയുന്ന കാര്യം ചര്‍ച്ചചെയ്യേണ്ട വേദിയല്ല എന്‍.ഡി.എ യോഗമെന്നും കുമ്മനം പറഞ്ഞു. പ്രക്ഷോഭത്തിന് മുന്നോടിയായി എന്‍.ഡി.എ നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർഥിച്ച് നിവേദനം നൽകും. 22ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ടധര്‍ണ നടത്തും. 14 മുതല്‍ 18 വരെ ജില്ല നേതൃയോഗങ്ങള്‍ നടത്തും. ഇന്ധനവില വര്‍ധന വികസനത്തി​െൻറ ഭാഗമാണെന്നും ഇതില്‍നിന്നുള്ള നികുതി വരുമാനം രാജ്യ പുരോഗതിക്കായാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍വീനര്‍ തുഷാർ വെള്ളാപ്പള്ളി, ഒ. രാജഗോപാല്‍ എം.എല്‍.എ, പി.സി. തോമസ്, സി.കെ. ജാനു, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാജന്‍ബാബു, കെ.വി. തിലകന്‍, രാജന്‍ കണ്ണാട്ട്, സുരേഷ്ബാബു, സുനില്‍ തെക്കന്‍, രമ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story