Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവേലിക്കര യൂനിയൻ...

മാവേലിക്കര യൂനിയൻ ചതയഘോഷയാത്ര

text_fields
bookmark_border
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയ​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീനാരായണ ഗുരുവി​െൻറ 163ാമത് ജയന്തി ആഘോഷത്തിന് ഒരുക്കമായി. 25,000 ശ്രീനാരായണീയരുടെ ചതയസന്ദേശ ഘോഷയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തട്ടാരമ്പലം ജങ്ഷനിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസു ഫ്ലാഗ്ഓഫ് ചെയ്യും. ജയന്തി സന്ദേശ മഹാസമ്മേളനം ദക്ഷിണ കന്നഡ എം.പി നളീൻകുമാർ ഖാട്ടിൽ ഉദ്ഘാടനം ചെയ്യും. ആർ. രാജേഷ് എം.എൽ.എ ഗുരുസ്തവം ശതാബ്ദി ആഘോഷ ഉദ്ഘാടനം നിർവഹിക്കും. ശിവഗിരി പ്രതിഷ്ഠ കനകജൂബിലി ആഘോഷം മുൻ എം.എൽ.എ എം. മുരളി ഉദ്ഘാടനം ചെയ്യും. വനിതസംഘം കേന്ദ്രസമിതി കലോത്സവത്തിൽ വിജയികളായവർക്ക് എം.പി സമ്മാനദാനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ യൂനിയൻ സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡൻറ് ഷാജി എം. പണിക്കർ, കൗൺസിലർ ദയകുമാർ ചെന്നിത്തല, സലീംകുമാർ എന്നിവർ പങ്കെടുത്തു. ബോധവത്കണ ക്ലാസ് നടത്തി ചെങ്ങന്നൂര്‍: കുട്ടികളിലെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നാഷനല്‍ ഫോറം ഫോര്‍ പീപിള്‍സ് റൈറ്റ്‌സി​െൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനായ 'കൗമാര ശ്രേയസ്സ്' ബോധവത്കരണ പരിപാടി ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എൻജിനീയറിങ് കോളജില്‍ നടത്തി. സി.െഎ ദിലീപ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എഫ്.പി.ആര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി കാടുവെട്ടൂര്‍, നാഷനല്‍ സര്‍വിസ് സ്‌കീം കോഒാഡിനേറ്റര്‍ എൻ. പ്രകാശ് എന്നിവര്‍ സംസാരിച്ചു. എന്‍.എഫ്.പി.ആര്‍ സംസ്ഥാന പ്രസിഡൻറ് പ്രദീപന്‍ മലോത്ത് ക്ലാസെടുത്തു. ഓണാഘോഷം മാവേലിക്കര: ഒാള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ഓണാഘോഷം ശനിയാഴ്ച മാവേലിക്കരയില്‍ നടക്കും. രാവിലെ 8.30ന് പുതിയകാവില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 10.30ന് നഗരസഭ ടൗണ്‍ഹാളില്‍ ചേരുന്ന സമ്മേളനം ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം വിമല മേനോന്‍, കണ്‍മണി എന്നിവരെ ആദരിക്കും. ഉച്ചക്ക് ഒന്നിന് ഓണസദ്യ.
Show Full Article
TAGS:LOCAL NEWS 
Next Story