Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപായിപ്പാട് ജലോത്സവം;...

പായിപ്പാട് ജലോത്സവം; ഒരുക്കം അവസാനഘട്ടത്തിൽ

text_fields
bookmark_border
ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധിയുമായി ബന്ധപ്പെട്ട് പായിപ്പാട്ടാറ്റിൽ തിരുവോണം, അവിട്ടം, ചതയം നാളുകളിൽ നടക്കുന്ന പായിപ്പാട് ജലോത്സവത്തി​െൻറ ഒരുക്കം അവസാനഘട്ടത്തിലാണെന്ന് ജലോത്സവ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് മത്സര വള്ളംകളി നടക്കും. ഒമ്പത് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 25ൽപരം വള്ളങ്ങൾ മത്സരത്തിനുണ്ടാകും. ചെറുതന, കരുവാറ്റ, ആയാപറമ്പ് പാണ്ടി, ആയാപറമ്പ് വലിയ ദിവാൻജി, ആനാരി, പായിപ്പാട്, കാരിച്ചാൽ, വെള്ളംകുളങ്ങര, കരുവാറ്റ ശ്രീവിനായകൻ ചുണ്ടനുകളാകും മത്സരത്തിനുണ്ടാവുക. കൂടാതെ വെപ്പ് എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, തെക്കനോടി, ചുരുളൻ വള്ളങ്ങളും ഫൈബർ വള്ളങ്ങളും മത്സരത്തിനുണ്ടാകും. ജലോത്സവത്തിന് നാലിന് രാവിലെ ഏഴിന് ജലോത്സവ സമിതി വൈസ് ചെയർമാൻ ശ്രീകുമാർ ഉണ്ണിത്താൻ പതാക ഉയർത്തും. തുടർന്ന് വള്ളക്കാർ നെൽപ്പുരക്കടവിൽ എത്തിയശേഷം വാദ്യമേളങ്ങളോടെ എട്ടിന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തും. രണ്ടിന് കുട്ടികളുടെ ജലമേള ചെറുതന പഞ്ചായത്ത് പ്രസിഡൻറ് കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ ഒമ്പതിന് കാർഷിക സെമിനാർ ജോബിൾ പെരുമാൾ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ജലമേള ഹൗസിങ്ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചക്ക് രണ്ടിന് മത്സര വള്ളംകളി മിനറൽ വാട്ടർ ആൻഡ് സാനിറ്ററി വകുപ്പ് കേന്ദ്ര സഹമന്ത്രി രമേശ് ചന്ദപ്പ ജിഗജിഗാനി ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സി.കെ. ജയചന്ദ്രൻ, ബെന്നി കാരിച്ചാൽ, ടി. മുരളി, പ്രണവം ശ്രീകുമാർ, സന്തോഷ് എന്നിവർ പങ്കെടുത്തു. കൊല്ലകടവ് കവർച്ച: മോഷ്ടാക്കൾ സഞ്ചരിെച്ചന്ന് കരുതുന്ന ബൈക്ക് കണ്ടെത്തി ചെങ്ങന്നൂർ: ഒന്നരവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണമാല കവർന്നശേഷം റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിെച്ചന്ന് കരുതപ്പെടുന്ന ബൈക്ക് കണ്ടെത്തി. കൊല്ലകടവ് സഞ്ജീവനി ആശുപത്രിയുടെ വടക്കുവശത്താണ് കെ.എൽ 4 ആർ 3749 ബജാജ് സി.ടി 100 ബൈക്ക് കണ്ടെത്തിയത്. ഇത് സംഭവദിവസം രാത്രി തഴക്കരയിൽനിന്ന് മോഷണം പോയതാണ്. കഴിഞ്ഞദിവസം ജില്ല പൊലീസ് ചീഫ് എസ്. സുരേന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.ആർ. ശിവസുതൻ പിള്ള, സി.ഐ എം. ദിലീപ് ഖാൻ, വെൺമണി എസ്.ഐ കെ.കെ. ജോസ് എന്നിവർ സ്ഥലം സന്ദർശിച്ചു. സ്ഥിരം കുറ്റവാളികളെയും സംശയം ഉള്ളവരെയും ചോദ്യംചെയ്തുവരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മാതാവിെനാപ്പം കിടപ്പുമുറിയിലെ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ മോഷ്ടാക്കൾ തട്ടിക്കൊണ്ടുപോയി രണ്ടര പവൻ വരുന്ന മാലയും അരഞ്ഞാണവും അപഹരിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ചെറിയനാട് കൊല്ലകടവ് തടത്തിൽ വീട്ടിൽ അനീഷി​െൻറയും അൻസീനയുടെയും മകൻ അമാനെയാണ് തട്ടിക്കൊണ്ടുപോയത്.
Show Full Article
TAGS:LOCAL NEWS 
Next Story