Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിൽ മദ്യം കടത്തിയ...

ബൈക്കിൽ മദ്യം കടത്തിയ യുവാക്കൾ പിടിയിൽ

text_fields
bookmark_border
കൊച്ചി: മാഹിയിൽനിന്ന് ബൈക്കിൽ വിദേശമദ്യം കടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം മയ്യനാട് എസ്.എസ് സമിതിക്ക് സമീപം സുബൈർ മൻസിലിൽ സുൾബി (37), മയ്യനാട് കലങ്ങുമുക്ക് വയലിൽ വീട്ടിൽ നിയാസ് (27) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസി‍​െൻറ പിടിയിലായത്. 26 കുപ്പി വിദേശമദ്യം ഇവരിൽനിന്ന് കസ്റ്റഡിയിലെടുത്തു. കലൂർ-കതൃക്കടവ് റോഡിൽ വാഹനപരിശോധനക്കിെടയാണ് ഇവർ പിടിയിലായത്. മാഹി, ഗോവ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ വിദേശമദ്യം കടത്താൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. മാഹിയിൽനിന്ന് വാങ്ങുന്ന മദ്യം ഇരട്ടി വിലയ്ക്കാണ് കൊല്ലത്തും പരിസരത്തും വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നോർത്ത് എസ്.ഐ വിബിൻദാസ്, അഡീഷനൽ എസ്.ഐ ജബ്ബാർ, സിനീയർ സി.പി.ഒമാരായ ജയരാജ്, ബഷീർ, ജബ്ബാർ, സി.പി.ഒമാരായ മിഥുൻ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story