Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാളയാർ പെൺകുട്ടികളുടെ...

വാളയാർ പെൺകുട്ടികളുടെ മരണം: പ്രതിയുടെ ജാമ്യത്തിന്​ സ്​റ്റേ

text_fields
bookmark_border
െകാച്ചി: വാളയാറില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയ പാലക്കാട് പോക്സോ കോടതി ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ആത്മഹത്യപ്രേരണക്കുറ്റത്തിനൊപ്പം പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിൽ അയല്‍വാസി പ്രദീപ്കുമാറിന് ലഭിച്ച ജാമ്യം നടപ്പാക്കുന്നതിനാണ് സ്റ്റേ. മറ്റ് രണ്ടുപേർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇവർക്ക് കോടതി നോട്ടീസ് ഉത്തരവിട്ടു. ജാമ്യം നൽകിയ കീഴ്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയാണ് ൈഹകോടതി പരിഗണിച്ചത്. വസ്തുതകൾ പരിഗണിക്കാതെയാണ് പോക്സോ കോടതി ഉത്തരവെന്നും പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നത് കേസിെനയും വിചാരണെയയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story