Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാലുലക്ഷം വരെ...

നാലുലക്ഷം വരെ വിദ്യാഭ്യാസ വായ്പക്ക്​ ആവശ്യക്കാരേറെ

text_fields
bookmark_border
കൊച്ചി: ചെറിയ തുകകൾക്കുള്ള വിദ്യാഭ്യാസ വായ്പക്ക് ആവശ്യക്കാരേറെയെന്ന് ട്രാൻസ് യൂനിയൻ സിബിൽ റിപ്പോർട്ട്. നാലുലക്ഷം രൂപക്ക് താഴെയുള്ള വായ്പ തേടുന്നതി​െൻറ കാര്യത്തിലാണ് ഈ വർധന. ഇതേസമയം, 15 ലക്ഷം രൂപയിൽ കൂടുതലുള്ള വിദ്യാഭ്യാസ വായ്പകളുടെ തോത് പതിവുനിലയിൽ തുടരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ ബാങ്കിങ് സംവിധാനത്തി​െൻറ ഒരുശതമാനം വരുന്ന 77,000 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പകളാണ് ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിലൂടെ ലഭ്യമാക്കിയത്. ഇത് വലിയൊരു നഷ്ടസാധ്യത ഉണ്ടാക്കാവുന്ന തോതല്ലെന്ന് ട്രാൻസ് യൂനിയൻ സിബിൽ ചീഫ് ഓപറേറ്റിങ് ഓഫിസർ ഹർഷല ചന്ദോർകർ ചൂണ്ടിക്കാട്ടി. രാജ്യത്ത് 2012 മുതൽ അനുവദിക്കുന്ന പുതിയ വിദ്യാഭ്യാസ വായ്പകളുടെ എണ്ണം സ്ഥിരമായി നിൽക്കുകയോ താഴേക്ക് വരുകയോ ആണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതേസമയം, ആകെ അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ സ്ഥിരമായ വളർച്ചയും ദൃശ്യമാണ്. 15 ലക്ഷം രൂപക്ക് മുകളിലേക്കുള്ള വായ്പകളുടെ കാര്യത്തിലുള്ള ആവശ്യം വർധിക്കുന്നതാണ് ഈ സ്ഥിതിക്ക് പിന്നിലുള്ളത്. 23 വയസ്സിന് മുകളിലുള്ളവർക്ക് നൽകുന്ന വലിയ തുകകളുടെ വായ്പകൾക്ക് ഒരുശതമാനം മുടക്കം വരുത്തലാണുള്ളതെങ്കിൽ 21 വയസ്സിന് താഴെയുള്ള നാലുലക്ഷം രൂപക്ക് താഴെയുള്ളവയുടെ കാര്യത്തിൽ ഇത് രണ്ടുമുതൽ മൂന്നുവരെ മടങ്ങ് കൂടുതലാണ്. പൊതുമേഖല ബാങ്കുകളാണ് വിദ്യാഭ്യാസ വായ്പകൾ കൂടുതലായി അനുവദിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story