Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രസർക്കാറി​ന്​...

കേന്ദ്രസർക്കാറി​ന്​ ശത്രുത ^കോടിയേരി ബാലകൃഷ്​ണൻ

text_fields
bookmark_border
കേന്ദ്രസർക്കാറിന് ശത്രുത -കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ കതിരൂർ മനോജ് വധക്കേസിൽ യു.എ.പി.എ ചുമത്തി കുറ്റപത്രം സമർപ്പിച്ച സി.ബി.െഎയുടെ നടപടി സി.പി.എമ്മിനെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്ന ശത്രുതയുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതു സംസ്ഥാന സർക്കാറി​െൻറ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സംസ്ഥാന സർക്കാറിനെ മറികടന്ന് കേന്ദ്രസർക്കാർ ഇടപെട്ട് യു.എ.പി.എ ചുമത്താൻ അനുമതി കൊടുക്കുന്ന സമീപനം വേട്ടയാടലാണ്. രാഷ്ട്രീയമായും നിയമപരമായും ഉള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പി. ജയരാജ​െൻറ നിരപരാധിത്വം തെളിയിക്കാനാവശ്യമായ ഇടപെടൽ പാർട്ടി നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story