Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ പ്രവേശന...

മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയായി

text_fields
bookmark_border
തിരുവനന്തപുരം: അനിശ്ചിതത്വവും ആശങ്കകളും നിറഞ്ഞുനിന്ന ആഴ്ചകൾക്കൊടുവിൽ സംസ്ഥാനെത്ത മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. ഫീസ് ഘടനയിൽ സർക്കാറും മാനേജ്മ​െൻറുകളും തമ്മിെല തർക്കം കോടതിയിൽ തുടരുന്നതിനാൽ അന്തിമ ഫീസ് സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ആശങ്ക ബാക്കിയാണ്. മൂന്ന് അലോട്ട്മ​െൻറുകൾക്കു ശേഷം ഒഴിവുവന്ന സീറ്റുകളിലേക്ക് നടത്തിയ സ്‌പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച പുലർച്ചയോടെയാണ് അവസാനിച്ചത്. ഒഴിവുകളുടെയും അവസാന റാങ്കി​െൻറയും വിവരം വെള്ളിയാഴ്ച വൈകീേട്ടാടെ പ്രവേശന പരീക്ഷ കമീഷണര്‍ പ്രസിദ്ധീകരിച്ചേക്കും. മുഖ്യഅലോട്ട്മ​െൻറുകൾക്കു ശേഷം 690 മെഡിക്കല്‍ സീറ്റുകളും 450 ബി.ഡി.എസ് സീറ്റുകളുമാണ് ഒഴിഞ്ഞുകിടന്നിരുന്നത്. ഇതിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടന്നത്. അവസാന നിമിഷം കോടതി പ്രവേശനാനുമതി നൽകിയ മൂന്നുകോളജുകളിലെ (ഡി.എം വയനാട്, അല്‍ അസ്ഹര്‍, മൗണ്ട് സിയോൺ‍) മുഴുവന്‍ സീറ്റുകളിലെ പ്രവേശനവും സ്‌പോട്ട് അഡ്മിഷന്‍ വഴിയായിരുന്നു. കോടതി നിർദേശ പ്രകാരം ബി.ഡി.എസ് പ്രവേശനം രണ്ട്, മൂന്ന് തീയതികളില്‍ വീണ്ടും നടക്കും. മെഡിക്കല്‍ പ്രവേശനത്തിന് അഞ്ചുലക്ഷം രൂപയുടെ താൽക്കാലിക വാര്‍ഷിക ഫീസിനൊപ്പം ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറി നൽകണമെന്ന് അവസാന നിമിഷം സുപ്രീംകോടതി ഉത്തരവ് മൂലം അലോട്ട്മ​െൻറ് ലഭിച്ച ഒട്ടേറെ വിദ്യാര്‍ഥികൾക്ക് സീറ്റ് ഉപേക്ഷിച്ച് മടങ്ങേണ്ടിയും വന്നു. സ്പോട്ട് അഡ്മിഷൻ അവസാനിക്കാൻ ഒരു ദിവസം ബാക്കിയിരിക്കെ മാത്രമാണ് ബാങ്ക് ഗാരൻറിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പുനൽകാൻ മുന്നോട്ടുവന്നത്. സർക്കാർ സഹായം ആവശ്യമുള്ള വിദ്യാർഥികളിൽ നല്ലൊരു പങ്കും അപ്പോഴേക്കും സീറ്റ് ഉപേക്ഷിച്ചുപോയിരുന്നു. ഗാരൻറി നൽകുന്ന കാര്യത്തിൽ ബാങ്കുകളുടെ അന്തിമ തീരുമാനം പുറത്തുവരാനുമുണ്ട്. നേരത്തേ പ്രവേശനം ലഭിച്ച സ്ഥാപനത്തില്‍നിന്ന് ടി.സി വാങ്ങി പ്രവേശനത്തിന് എത്തണമെന്ന് നിഷ്‌കര്‍ഷിച്ചതും വിദ്യാര്‍ഥികളെ വലച്ചു. പ്രവേശനം ലഭിക്കാത്തവര്‍ക്ക് പഴയ സ്ഥാപനത്തില്‍ തിരികെ പ്രവേശനം നൽകുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതും അവസാന നിമിഷം. അതേസമയം, ബാങ്ക് ഗാരൻറി കാരണം ആര്‍ക്കും സീറ്റ് നഷ്ടമാവില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേട്ട് വ്യാഴാഴ്ച സ്‌പോട്ട് അഡ്മിഷന് എത്തിയവര്‍ക്ക് മിക്കവർക്കും നിരാശയായിരുന്നു ഫലം. അലോട്ട്മ​െൻറ് നടപടികള്‍ നേരത്തേ അവസാനിച്ചതിനാല്‍ സ്‌പോട്ട് അഡ്മിഷന് അവസരമില്ലെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനം ചില കോളജുകള്‍ സ്വീകരിക്കാത്തതിനാല്‍ വ്യാഴാഴ്ചയും വിദ്യാര്‍ഥികള്‍ പ്രത്യേക ബോണ്ട് നൽകേണ്ടിവന്നു. പ്രവേശനം ലഭിച്ചുകഴിഞ്ഞാലും ചില കോളജുകള്‍ സ്‌പെഷല്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയ ഇനങ്ങളില്‍ വന്‍ തുകയാണ് ആവശ്യപ്പെടുന്നത്. ഒരു കോളജ് ഇത്തരത്തില്‍ ഒരുവര്‍ഷത്തേക്ക് നാലര ലക്ഷം രൂപവരെ ആവശ്യപ്പെട്ടതായി ചില രക്ഷാകർത്താക്കള്‍ പരാതിപ്പെട്ടു. അതേസമയം, ബാങ്ക് ഗാരൻറി വേണമെന്ന നിബന്ധന അവസാന നിമിഷം ചില കോളജുകള്‍ ഉപേക്ഷിച്ചിരുന്നു. ബാങ്ക് ഗാരൻറി വേണ്ടെന്ന് സര്‍ക്കാറിനെ അറിയിച്ചതായും ഗാരൻറി ഇല്ലാത്തതിനാല്‍ ആര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും അസീസിയ മെഡിക്കല്‍ കോളജ് അറിയിച്ചു. ഡി.എം വയനാട് മെഡിക്കല്‍ കോളജ് മികച്ച മാര്‍ക്കുള്ള 50 വിദ്യാര്‍ഥികളെ അഞ്ചുലക്ഷം രൂപ വാര്‍ഷിക ഫീസിന് പഠിപ്പിക്കും. അന്തിമഫീസ് അഞ്ചുലക്ഷത്തിന് മുകളില്‍ നിശ്ചയിച്ചാലും െതരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങില്ല.
Show Full Article
TAGS:LOCAL NEWS 
Next Story