Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓപൺ ഫോറം സംഘടിപ്പിച്ചു

ഓപൺ ഫോറം സംഘടിപ്പിച്ചു

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി റെസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സാന്ത്വനം സമ്മാന പദ്ധതി കൂപ്പൺ ഉദ്ഘാടനവും 'പുക്കാട്ടുപടിയിലെ ഗതാഗതപ്രശ്നവും പരിഹാരവും' ഓപൺ ഫോറവും സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി വർഗീസ് കീരംകുഴി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് എൻ.എം. ഷംസു അധ്യക്ഷത വഹിച്ചു. പോളി കരിമ്പനക്കൽ ഷംസുദ്ദീൻ കിഴക്കേടത്തിന് കൂപ്പൺ കൈമാറി സാന്ത്വനം കൂപ്പണി​െൻറ ഉദ്ഘാടനം നിർവഹിച്ചു. പുക്കാട്ടുപടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. പ്രശ്ന പരിഹാരം തേടി ശക്തമായ സമരത്തിനും യോഗം ആഹ്വാനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സി.കെ. രാജൻ, ലളിത ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് പി.എം. അഷ്റഫ്, സെക്രട്ടറി സാബു പൈലി, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.പി. അലി, വള്ളത്തോൾ സ്മാരക വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു, മഹേഷ് മാളേക്കപ്പടി, എൻ.സി. പൗലോസ്, പി.എസ്. മുഹമ്മദ്, ദിനേശൻ, നോബിൻ ചെറിയാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കുസാറ്റ് എംപ്ലോയീസ് ഗൈഡൻസ് ബ്യൂറോ ഉപമേധാവി ബെന്നി മാത്യു മോഡറേറ്ററായിരുന്നു. പി.ആർ.എ സെക്രട്ടറി വി.കെ. മുഹമ്മദ് സ്വാഗതവും ട്രഷറർ മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story