Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിൽ പൈപ്പ് പൊട്ടൽ ...

നഗരത്തിൽ പൈപ്പ് പൊട്ടൽ തുടർക്കഥ

text_fields
bookmark_border
ആലുവ: നഗരത്തിൽ പൈപ്പ് പൊട്ടൽ തുടരുന്നു. കാലപ്പഴക്കം വന്ന കുടിവെള്ള പൈപ്പുകളാണ് പലയിടത്തും പൊട്ടുന്നത്. ജലക്ഷാമത്തിനൊപ്പം റോഡുകളുടെ നാശത്തിനും ഇവ കാരണമാകുമ്പോഴും അധികൃതർ നിസ്സംഗത തുടരുകയാണ്. നികത്തിയിട്ടും ശരിയാകാത്തവയും പുതിയ കുഴികളുമൊക്കെ ഗതാഗതക്കുരുക്കും അപകടവും വർധിപ്പിക്കുന്നു. തിരക്കേറിയ പാലസ് റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞദിവസം നഴ്‌സിങ് ഹോമിനോട് ചേർന്നാണ് പൈപ്പ് പൊട്ടിയത്. തുടർച്ചയായി ഈ ഭാഗങ്ങളിൽ പൈപ്പ് പൊട്ടുന്നുണ്ട്. പാലസ് റോഡിൽ ഒരു മാസത്തിനിടെ അഞ്ചിലധികം സ്‌ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. ജീവനക്കാരെത്തി അറ്റകുറ്റപ്പണി നടത്തി പോകുന്നതിനുപിന്നാലെ പലയിടത്തും വീണ്ടും പൈപ്പ് പൊട്ടാറുണ്ട്. ഇവ മാസങ്ങളോളം അങ്ങനെ തുടരും. കുഴിച്ച റോഡ് ശരിയാക്കി ടൈലോ, ടാറോ ചെയ്താൽ പോലും ദിവസങ്ങൾക്കുള്ളിൽ വലിയ ഗർത്തങ്ങളാകുന്നതും പതിവാണ്. മഴവെള്ളം കുഴികളിൽ നിറയുന്നതോടെ ഈ റോഡുകളിൽ ഗതാഗതം ബുദ്ധിമുട്ടാകും. ചെളിയും വെള്ളവും നിറഞ്ഞ റോഡുകളിൽ കാൽനട യാത്രപോലും പ്രയാസമാണ്. മേഖലയിലെ കാലപ്പഴക്കം ചെന്ന കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റാൻ നടപടിയില്ലാത്തതാണ് പ്രശ്‍നം ഗുരുതരമാക്കുന്നത്. അധിക സമ്മർദം താങ്ങാൻ ശേഷിയില്ലാത്തവയാണ് ഭൂരിഭാഗം പൈപ്പുകളും. അറ്റകുറ്റപ്പണി നടത്തിയ ഭാഗത്തോടു ചേർന്നുള്ള ഭാഗങ്ങൾ പൊട്ടുന്നതോടെ പലപ്പോഴും ലൈൻ മുഴുവൻ തകരാറാകുന്ന സ്ഥിതിയാണ്. ഇതോടെ വിശേഷ ദിവസങ്ങളിൽപ്പോലും കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരും. വെള്ളം കുത്തിയൊഴുകുന്നതോടെയാണ് റോഡ് തകരുന്നത്. കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതാണ് ആശ്രമത്തിന് മുൻവശം, ലക്ഷ്‌മി നഴ്‌സിങ് ഹോം പരിസരം, എസ്.എൻ.ഡി.പി സ്‌കൂൾ പരിസരം തുടങ്ങിയ സ്‌ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story