Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവജന സംരംഭത്വ...

യുവജന സംരംഭത്വ ശില്‍പശാല

text_fields
bookmark_border
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സ​െൻററി​െൻറ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി സംരംഭത്വ ശിൽപശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ശിൽപശാല പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. സ്‌കില്‍സ് എക്‌സലന്‍സ് സ​െൻററര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നൂതന വ്യവസായ സംരംഭങ്ങളെക്കുറിച്ച് ഇറാം ടെക്‌നോളജീസ് ഡയറക്ടര്‍ പൗലോസ് തേപ്പാല, നൈപുണ്യ, വ്യവസായ വായ്പകളെക്കുറിച്ച് ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ ടി.എം. ഗീവര്‍ഗീസ്, ഫെഡറല്‍ ആശ്വാസ് കൗണ്‍സിലര്‍ തോമസ് മാടശ്ശേരി, തൊഴില്‍ നൈപുണ്യ പരിശീലനത്തെക്കുറിച്ച് എസ്‌പോയര്‍ അക്കാദമി ഡയറക്ടര്‍ ഇ.എ. ഓസ്റ്റിന്‍ എന്നിവര്‍ ക്ലാെസടുത്തു. സമാപന സമ്മേളനം വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ സിജു ഈരാളി അധ്യക്ഷത വഹിച്ചു. റെന്നി ജോസ്, ഗ്രേസി റാഫേല്‍, പുഷ്‌കല തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story