Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗൻവാടി അധ്യാപകരെ...

അംഗൻവാടി അധ്യാപകരെ ആദരിച്ചു

text_fields
bookmark_border
ആലുവ: കെ.എം.ജെ പബ്ലിക് സ്കൂളിൽ എടത്തല പഞ്ചായത്തിലെ അംഗൻവാടി അധ്യാപകരെ ആദരിച്ചു. ഓണം-ബക്രീദ് ആഘോഷത്തി‍​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സാജിദ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.എം. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സരള സുരേന്ദ്രൻ, പഞ്ചായത്ത് അംഗം റുഖിയ, സ്‌കൂൾ സെക്രട്ടറി സത്താർ, വി.കെ. റസാക്ക്‌, ഷഫീക്, റെഷി ചാലയിൽ, നാസർ വെള്ളാഞ്ഞി, അഷറഫ് ആയത്ത്, പി.ടി.എ പ്രസിഡൻറ് ഷിയാമി, വൈസ് പ്രസിഡൻറ് ജിസ്ന നാസർ എന്നിവർ സംസാരിച്ചു. 28 വർഷമായി അംഗൻവാടി അധ്യാപികയായ ലിൻസി, സംസ്‌ഥാന പുരസ്കാരം നേടിയ അംഗൻവാടി അധ്യാപകരായ ഗീത, ജയശ്രീ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story