Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.എം വിംസ്​ മെഡിക്കൽ...

ഡി.എം വിംസ്​ മെഡിക്കൽ കോളജിൽ 50 വിദ്യാർഥികൾക്ക് അഞ്ചുലക്ഷം രൂപ ഫീസിൽ പ്രവേശനം

text_fields
bookmark_border
കൊച്ചി: നീറ്റിൽ ഉയർന്ന റാങ്ക് നേടിയ 50 വിദ്യാർഥികൾക്ക് അഞ്ചുലക്ഷം രൂപ വാർഷിക ഫീസിൽ വയനാട് ഡി.എം വിംസ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നൽകി. എൻട്രൻസ് പരീക്ഷയിൽ 1998 മുതൽ 4889 വരെ റാങ്ക് നേടിയവർക്കാണ് പ്രവേശനം ലഭിച്ചത്. ഈ വിദ്യാർഥികളും ബാങ്ക് ഗാരൻറി നൽകേണ്ടതില്ലെന്ന് ഡോ. മൂപ്പൻസ് ഫൗണ്ടേഷൻ അറിയിച്ചു. അധികൃതർ പിന്നീട് ഫീസ് പുതുക്കി നിശ്ചയിച്ചാലും അഞ്ചുലക്ഷം രൂപ വാർഷിക ഫീയായി നൽകി ഇവർക്ക് പഠനം തുടരാം. ഫീസ് റഗുലേറ്ററി കമ്മിറ്റിയോ കോടതിയോ 11 ലക്ഷം രൂപ ഫീയായി തീരുമാനിച്ചാൽ വർഷത്തിൽ മൂന്നുകോടി രൂപയുടെയും അഞ്ചുവർഷത്തേക്ക് 15 കോടി രൂപയുടെയും ഇളവാണ് ഇതുവഴി ലഭിക്കുകയെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആറുലക്ഷം രൂപ ബാങ്ക് ഗാരൻറിയോടെ ഫീസ് നിരക്ക് 11 ലക്ഷമായി ഉയർത്തിയപ്പോൾ ആദ്യ റൗണ്ടിലെ അലോട്ട്മ​െൻറിൽ കോഴ്സിന് ചേരാൻ കഴിയാതെ പോയ വിദ്യാർഥികളെയാണ് ഡി.എം വിംസിൽ പ്രവേശിപ്പിച്ചതെന്ന് ട്രസ്റ്റി അനൂപ് മൂപ്പൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story