Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാന്ത്വനത്തി​െൻറ...

സാന്ത്വനത്തി​െൻറ തൂവൽസ്പർശവുമായി മട്ടാഞ്ചേരി ടി.ഡി സ്കൂളിലെ വിദ്യാർഥികൾ

text_fields
bookmark_border
മട്ടാഞ്ചേരി: പാലിയേറ്റിവ് കെയർ ചികത്സയിൽ കഴിയുന്ന രോഗികൾക്ക് സാന്ത്വന തൂവൽസ്പർശവുമായി മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ വിദ്യാർഥികൾ. ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുപ്പതോളം പേർക്ക് കുട്ടികൾ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.എം. വനജ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ദിനേശ് ഷേണായി, അധ്യാപകൻ ദിനേശ് എൻ. പൈ, നഴ്സിങ് സൂപ്രണ്ട് ഡാർളി, ചീക്കു ആനന്ദശേരി, സിസിലി പോൾ എന്നിവർ സംസാരിച്ചു. മാവേലിയുടെയും വാമന​െൻറയും വേഷത്തിലെത്തിയ വിദ്യാർഥികൾ ആശുപത്രിയിൽ കഴിയുന്ന രോഗികളെയും സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story