Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീയപുരത്ത്​്​ താറാവ്​...

വീയപുരത്ത്​്​ താറാവ്​ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു; ലക്ഷങ്ങളുടെ നഷ്​ടംപേറി കർഷകൻ

text_fields
bookmark_border
ഹരിപ്പാട്: പരമ്പരാഗത താറാവ് കർഷകനായ വീയപുരം മാർത്താണ്ഡം പറമ്പിൽ മാത്യു ഫിലിപ്പി​െൻറ രണ്ടായിരത്തോളം താറാവിൻ കുഞ്ഞുങ്ങൾ രണ്ട് ദിവസംകൊണ്ട് ചത്തൊടുങ്ങി. ഇതേ തുടർന്ന് വീയപുരം പ്രദേശെത്ത താറാവ് കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ പക്ഷിപ്പനി സീസണിൽ മുട്ടത്താറാവുകൾ ഇവിടെ കൂട്ടത്തോടെ ചത്തിരുന്നു. നോക്കിനിൽക്കെ പെെട്ടന്ന് മയങ്ങുകയും ഉടൻ കുഴഞ്ഞുവീഴുകയും തുടർന്ന് ചാവുകയുമാണ് ചെയ്യുന്നത്. തുടക്കത്തിൽതന്നെ മഞ്ഞാടിയിലെ വെറ്ററിനറി ഡോക്ടറെ അറിയിച്ചു. ചത്ത താറാവി​െൻറ സാമ്പിൾ പരിശോധക്ക് എത്തിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് സാമ്പിൾ തിരുവല്ലയിൽ എത്തിച്ച് കൊടുത്തു. മൃഗസംരക്ഷണ വകുപ്പിന് കീഴിെല തിരുവല്ല മഞ്ഞാടിയിലെ സർജൻ ഡോ. പ്രവീൺ പുന്നൂസി​െൻറ നേതൃത്വത്തിലുള്ള സംഘം താറാവിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ മരണകാരണം അണുബാധയാണെന്ന് കണ്ടെത്തി. സാമ്പിളുകൾ വീണ്ടും പരിശോധിച്ച് മറ്റുകാരണങ്ങൾ വല്ലതുമുണ്ടോയെന്നും പരിശോധിക്കുമെന്നും ഡോ. പ്രവീൺ പുന്നൂസ് പറഞ്ഞു. കൂടുതൽ സാമ്പിൾ എത്തിക്കാൻ കർഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിപ്പാട് ഹാച്ചറിയിൽനിന്ന് ഒന്നിന് 25 രൂപ വീതം നൽകി വാങ്ങിയതായിരുന്നു താറാവ്കുഞ്ഞുങ്ങൾ. അരി, ഗോതമ്പ്, സ്റ്റാർട്ടർ, ഉണങ്ങിയ ചെറിയ മീൻ പൊടിച്ചത് എന്നിവയാണ് തീറ്റയായി നൽകിയിരുന്നത്. വീടിനോട് ചേർന്നുതന്നെ പ്രത്യേക കൂടുണ്ടാക്കി സദാസമയവും നോട്ടംകിട്ടുന്ന തരത്തിലായിരുന്നു താറാവുകളെ സംരക്ഷിച്ചിരുന്നതതെന്ന് മാത്യു ഫിലിപ് പറയുന്നു. ഒന്നരപ്പതിറ്റാണ്ടായി ഈ തൊഴിൽകൊണ്ട് ഉപജീവനം നടത്തിവരുകയായിരുന്നു ഇൗ കർഷകൻ. താറാവി​െൻറയും തീറ്റയുെടയും വിലയ്ക്കു പുറമെ അധ്വാനവും കൂടി കണക്കിലെടുക്കുമ്പോൾ അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുമ്പ് മുട്ടത്താറാവുകളും സമാനമായരീതിയിൽ ചത്തിരുന്നതായി കർഷകൻ പറഞ്ഞു. എന്നാൽ, അന്ന് എണ്ണത്തിൽ കുറവായിരുന്നതിനാൽ പക്ഷിപ്പനി നഷ്ടപരിഹാരത്തിന് പിന്നാലെ പോയില്ല. അടുത്ത സീസൺ പ്രതീക്ഷിച്ച് പണം കടം വാങ്ങിയാണ് ഇക്കുറി താറാവ് കൃഷിക്ക് ഇറങ്ങിയെതന്നും മാത്യു പറഞ്ഞു. സർക്കാറി​െൻറ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭിച്ചില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുക ഇദ്ദേഹെത്ത സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story