Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരട് മാർക്കറ്റിൽ...

മരട് മാർക്കറ്റിൽ ഓണച്ചന്ത

text_fields
bookmark_border
നെട്ടൂർ: മരട് രാജ്യാന്തര പച്ചക്കറി മാർക്കറ്റിലെ കർഷക കൂട്ടായ്മയുടെ ഓണച്ചന്ത മരട് നഗരസഭാധ്യക്ഷ സുനീല സിബി ഉദ്ഘാടനം ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിലെ ഉഴവർച്ചന്ത മാതൃകയിൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയുടെ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന പച്ചക്കറി ലേലമാണ് ഓണച്ചന്തയാക്കി മാറ്റിയത്. മരട് മാർക്കറ്റ് അതോറിറ്റി സെക്രട്ടറി മറിയാമ്മ വി. ജോൺ അധ്യക്ഷത വഹിച്ചു. മാർക്കറ്റ് അതോറിറ്റി അസി. സെക്രട്ടറി ഷീല പോൾ, കെ.എസ്. അലിയാർ, കെ.പി.ജി. നായർ, വ്യാപാരി പ്രതിനിധി കെ. ഗോപി, കർഷക കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി ജനറൽ കൺവീനർ കുര്യാക്കോസ് വെട്ടിക്കാട്ടിൽ, കമ്മിറ്റി അംഗം റഷീദ് കൊടിയൻ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് രോഗികൾക്ക് ഓണക്കിറ്റുകൾ നൽകി നെട്ടൂർ: കുമ്പളം പഞ്ചായത്ത് ഹെൽത്ത് വിഭാഗത്തി​െൻറ നേതൃത്വത്തിെല പാലിയേറ്റിവ് കെയറിന് ഓണക്കിറ്റുകൾ കൈമാറി. പാലിയേറ്റിവ് കെയറി​െൻറ പരിചരണത്തിലുള്ള രോഗികൾക്ക് നൽകുന്നതിനാണ് റോട്ടറി ക്ലബ് ലാൻ എൻഡ്സാണ് 40 രോഗികൾക്ക് കിറ്റ് സമ്മാനിച്ചത്. കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ് ഏറ്റുവാങ്ങി. റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. ജോസ് അമ്പൂക്കാരൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story