Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രസ്‌ ക്ലബ്‌ ഓണാഘോഷം

പ്രസ്‌ ക്ലബ്‌ ഓണാഘോഷം

text_fields
bookmark_border
കൊച്ചി: എറണാകുളം പ്രസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടികൾ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജി.സി.ഡി. ചെയർമാൻ സി.എൻ. മോഹനൻ, എം.എൽ.എമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത്‌, പി.ടി. തോമസ്, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രസ് ക്ലബ് ജൂബിലി സുവനീർ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. അംഗങ്ങൾക്കുള്ള ഹോർട്ടി കോർപ് കിറ്റ് പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലന് കൈമാറി ഹോർട്ടികോർപ് ചെയർമാൻ വിനയൻ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദേശാഭിമാനി ടീമിനും രണ്ടാം സ്ഥാനം നേടിയ ദീപിക ടീമിനും ചെന്നിത്തല സമ്മാനം വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗതൻ പി ബാലൻ, മുൻ പ്രസിഡൻറ് കെ. രവികുമാർ, മുൻ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, ഓണാഘോഷ കമ്മിറ്റി കൺവീനർ പി. ശശികാന്ത് തുടങ്ങിയവർ പങ്കെടുത്തു. ec7 press club onakhosham
Show Full Article
TAGS:LOCAL NEWS 
Next Story