Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആതുരസേവനം ശ്രേഷ്‌ഠ...

ആതുരസേവനം ശ്രേഷ്‌ഠ ആരാധനക്ക് തുല്യം ^കാതോലിക്ക ബാവ

text_fields
bookmark_border
ആതുരസേവനം ശ്രേഷ്‌ഠ ആരാധനക്ക് തുല്യം -കാതോലിക്ക ബാവ മാന്നാർ: ആതുരസേവനം ശ്രേഷ്‌ഠമായ ആരാധനക്ക് തുല്യമാെണന്നും കുടുംബത്തി​െൻറ ഉത്തരവാദിത്തങ്ങൾ പൂർണമായി ഉൾക്കൊണ്ട് ജീവിക്കണമെന്നും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നൽകുന്ന വിവാഹ സഹായ വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജു സഹായ വിതരണം നടത്തി. പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതി​െൻറ സപ്തതി വർഷത്തിൽ ഒന്നാംഘട്ടമായി 70 പെൺകുട്ടികൾക്കാണ് സഹായം നൽകിയത്. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു മുഖ്യപ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, അസി. മാനേജർ കെ.വി. ജോസഫ് റമ്പാൻ, കൺവീനർ എബ്രഹാം മാത്യു വീരപ്പള്ളിൽ, കമ്മിറ്റി അംഗം ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ സംസാരിച്ചു. യുവാവിനെ പ്രലോഭിപ്പിച്ച് കവർച്ച ഹരിപ്പാട്: ഇലക്ട്രിക്കൽ വർക്കിന് വന്ന യുവാവിനെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി സ്വർണമാലയും ഫോണും കവർന്നതായി പരാതി. ചെട്ടികുളങ്ങര സ്വദേശി ഷൈനി​െൻറ (22) രണ്ടുപവൻ സ്വർണമാലയും ഫോണുമാണ് അഞ്ചംഗസംഘം ആക്രമിച്ചശേഷം അപഹരിച്ചത്. ഞായറാഴ്ച താമല്ലാക്കൽ ഭാഗത്ത് ജോലിക്ക് വന്ന ഷൈനിനോട് ഒരാൾ സംസാരിച്ച് സൗഹൃദത്തിലായി. തുടർന്ന് രാത്രി 7.30ഓടെ പ്രലോഭിപ്പിച്ച് കരുവാറ്റ ഹൈസ്കൂളി​െൻറ ഭാഗത്തേക്ക് ബൈക്കിൽ കൊണ്ടുപോയി. അവിടെ നാല് സുഹൃത്തുക്കൾ കാത്തുനിന്നിരുന്നു. ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി അഞ്ചുപേരും ചേർന്ന് ഷൈനിനെ മർദിക്കുകയും കവർച്ച നടത്തുകയുമായിരുന്നു. സംഭവശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. വീട്ടിലെത്തിയ ഷൈൻ മാനക്കേട് ഭയന്ന് സംഭവം ആരോടും പറഞ്ഞില്ല. ഫോണും മാലയും കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ പറയുന്നത്. തുടർന്ന് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ദിവസം ഉപദേശക സമിതി പ്രസിഡൻറ് ജി.എസ്. ബൈജുവിനെ പൊലീസ് മർദിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ശരവണഭവ ഭക്തജന സമിതി പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡൻറ് ആർ. രാജേഷ് പിള്ള അധ്യക്ഷത വഹിച്ചു. അനിൽ മുണ്ടപ്പള്ളി, മനോജ്, രഞ്ജിത്, ഹരികുമാർ, ദാമോദരൻപിള്ള, അനൂപ് ജി. പിള്ള, ശ്രീരാജ്, വിവേക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story