Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ വീണ്ടും ...

മൂവാറ്റുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട

text_fields
bookmark_border
മൂവാറ്റുപുഴ: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ വള്ളക്കാലിപ്പടി, മുറിക്കല്ല് ജങ്ഷനിൽനിന്ന് പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഹബീബുൽ േഷഖാണ് (29) പിടിയിലായത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. കോഴിക്കോട്ടുനിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. കോഴിക്കോട്ട് ലഭിക്കുന്നതിനേക്കാള്‍ കൂടിയ വില മൂവാറ്റുപുഴയിൽ ലഭിക്കും എന്നറിഞ്ഞതിനെത്തുടർന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കൊണ്ടുവരുകയായിരുന്നു. യാത്ര ചെയ്യുേമ്പാൾ മണം ഉണ്ടാകാതിരിക്കാൻ കഞ്ചാവ് പൊതി നനഞ്ഞ തോര്‍ത്ത്‌ ഉപയോഗിച്ച് പൊതിഞ്ഞിരുന്നു. കിലോക്ക് 20,000- രൂപ നിരക്കിലാണ് ഇവിടെ മൊത്തവിൽപന നടത്തിയിരുന്നതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കഞ്ചാവ് കൈമാറാൻ ഇടപടുകാരനെ കാത്തുനില്‍ക്കുേമ്പാഴാണ് പ്രതി പിടിയിലായത്. കോഴിക്കോട് ചെമ്മാട് ഭാഗത്ത് താമസിക്കുന്ന പ്രതി നാട്ടില്‍ പോയി വരുമ്പോള്‍ കിലോകണക്കിന് കഞ്ചാവാണ് കടത്തിക്കൊണ്ടുവന്നിരുന്നത്. ഒരു കിലോയിലധികം കഞ്ചാവ് കൈവശംവെക്കുന്നത് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാെണന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നുകിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി മൂവാറ്റുപുഴയിൽ അറസ്റ്റിലായതിന് പിന്നാലെയാണ് വീണ്ടും ഇതര സംസ്ഥാനക്കാരൻ പിടിയിലായത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വൻ കഞ്ചാവുലോബി പ്രവർത്തിക്കുന്നതായി സൂചനയുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. അനില്‍കുമാറി​െൻറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ വി.എ. ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കൃഷ്‌ണകുമാര്‍, എ.എം. മനു ജോര്‍ജ്, എം.എ. യൂസഫലി, ബിനു ജേക്കബ്, കെ.കെ. രാജേഷ്‌, കെ.ജി. അജീഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story