Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ റോഡ്...

മൂവാറ്റുപുഴയിൽ റോഡ് നവീകരണത്തിന് 73.53- ലക്ഷം രൂപ

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ റോഡുകളുടെ നവീകരണത്തിന് പ്രകൃതിക്ഷോഭ ദുരതാശ്വാസ പദ്ധതിയിൽനിന്നും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 73.53 -ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഇലാഹിയ നഗർ-സൗഹൃദ ലിങ്ക് റോഡിന് ഏഴുലക്ഷം, കടവുംപാട്- ആസാദ്-ഐറീഷ് ട്രൈയിൻ റോഡിന് 5.25 ലക്ഷം, പണ്ടിരിമല- കോളനി റോഡിന് 9.65- ലക്ഷം, പുളിഞ്ചുവട്--തൈക്കാവ് റോഡിന് 7.1- ലക്ഷം, പുളിഞ്ചുവട് -കനാൽ റോഡിന് 6.1-ലക്ഷം, എസ്‌തോസ് റോഡിന് 6.63-ലക്ഷം, വെള്ളാട്ടുകാവ്-പുളിക്കകുടിമല റോഡിന് 4.15- ലക്ഷം, കൃഷ്ണ െലയിൻ റോഡിന് 4.51 -ലക്ഷം, പള്ളിക്കാവ്--വെള്ളൂക്കുന്നത്ത് കടവ് റോഡിന് 7.15- ലക്ഷം, അമ്പാട്ട് ജങ്‍ഷൻ-വെട്ടിക്കാട്ട് താഴം റോഡിന് 4.99 -ലക്ഷം, കുര്യൻമല താഴ്വാരം- എസ്.സ് കോളനി റോഡിന് ആറുലക്ഷം, കുര്യൻമല--താഴവാരം റോഡ് അഞ്ചുലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. റോഡി​െൻറ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story