Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷക കൂട്ടായ്​മയിൽ...

കർഷക കൂട്ടായ്​മയിൽ പിറന്ന 'ഒാണാട്ടുകര' വെളിച്ചെണ്ണക്ക്​ പ്രിയമേറുന്നു

text_fields
bookmark_border
കായംകുളം: കർഷക കൂട്ടായ്മയുടെ കരുത്തിൽ വിപണിയിലെത്തിയ 'ഒാണാട്ടുകര' വെളിച്ചെണ്ണക്ക് പ്രിയമേറുന്നു. നാളികേര കർഷകരുടെ സഹകരണ കൂട്ടായ്മയായ ഒാണാട്ടുകര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡാണ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നത്. നാളികേര വിപണിക്ക് പുത്തനുണർവ് പകരാൻ സഹായിക്കുന്ന തരത്തിലുള്ള കമ്പനിയുടെ പ്രവർത്തനം കർഷകർക്ക് ആശ്വാസമാകും. കിലോക്ക് 34 രൂപ നിരക്കിൽ ഫെഡറേഷനുകൾ വഴി നാളികേരം സംഭരിക്കാനുള്ള തീരുമാനമാണ് കേരകർഷകരെ സന്തോഷത്തിലാക്കുന്നത്. ഭരണിക്കാവ്, കൃഷ്ണപുരം, ദേവികുളങ്ങര, കായംകുളം, ആറാട്ടുപുഴ, വേലൻചിറ, വെണ്മണി, മാന്നാർ എന്നിവിടങ്ങളിൽ പുതിയ സംഭരണ കേന്ദ്രങ്ങൾ തുറക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളികേരത്തി​െൻറ ഉപ ഉൽപന്നങ്ങളായ ഉരുക്കുവെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, കോക്കനട്ട് ചിപ്സ് എന്നിവയും വിപണിയിലിറക്കും. ഇതിനാവശ്യമായ നാളികേരം ഒാണാട്ടുകരയിൽനിന്നുതന്നെ ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ സംഭരണകേന്ദ്രങ്ങൾ തുറക്കുന്നത്. 65 ശതമാനമെന്ന തദ്ദേശ സംഭരണ തോത് വർധിപ്പിക്കും. മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലിറക്കുന്നതിൽ കമ്പനി വിജയിച്ചു. ഗുണനിലവാരം ബോധ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണവും വർധിച്ചു. 25,000 കർഷകരും അവരുടെ കുടുംബങ്ങളും ഉൾക്കൊള്ളുന്ന 250 അടിസ്ഥാന ഘടകങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികൾ ഉൾക്കൊള്ളുന്ന 29 ഫെഡറേഷനുകളും പ്രവർത്തിക്കുന്നു. ഫെഡറേഷനുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 12 അംഗ ഡയറക്ടർ ബോർഡാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്. വാർത്തസമ്മേളനത്തിൽ ചെയർമാൻ കറ്റാനം ഷാജി, സി.ഇ.ഒ രമണി ഗോപാലകൃഷ്ണൻ, ഡയറക്ടർമാരായ ഗോപൻ ഭരണിക്കാവ്, എൻ. രവി, തോമസ് എം. മാത്തുണ്ണി, എം.പി. വിഹാർ, അജയകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story