Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ളക്ഷാമം: ജില്ല ...

കുടിവെള്ളക്ഷാമം: ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ കുട്ടനാട്​ സന്ദർശിച്ചു

text_fields
bookmark_border
കുട്ടനാട്: കുടിവെള്ളക്ഷാമം സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന് ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ നാല് ജഡ്ജിമാരടങ്ങുന്ന സംഘം കുട്ടനാട് സന്ദർശിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റോജോ ജോസഫ് ജില്ല ലീഗൽ സർവിസ് അതോറിറ്റി മുമ്പാകെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല ജഡ്ജി കെ.എൻ. ബാലചന്ദ്രൻ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.കെ. മോഹൻദാസ്, ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വി. ഉദയകുമാർ, രാമങ്കരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജിഷ മുകുന്ദൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. വൈകുന്നേരം മൂന്നോടെ പള്ളിക്കൂട്ടുമ്മയിലെ പമ്പ്ഹൗസും വാട്ടർടാങ്കുമാണ് സംഘം ആദ്യം സന്ദർശിച്ചത്. ടാങ്കിലെ ജലലഭ്യത, വിതരണ ശൃംഖലകൾ, വിതരണ പൈപ്പുകളുടെ നിലവിലെ അവസ്ഥ, ജലവിതരണ രീതികൾ എന്നിവ സംബന്ധിച്ച് സംഘം ഉദ്യോഗസ്ഥരിൽനിന്നും പൊതുജനങ്ങളിൽനിന്നും ചോദിച്ചറിഞ്ഞു. മുമ്പ് ആഴ്ചയിൽ രണ്ടുദിവസം വീതം ഓരോ പഞ്ചായത്തിലും കുടിവെള്ളം കിട്ടിയിരുന്നെങ്കിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒരുതുള്ളി പോലും ലഭിക്കുന്നില്ലെന്ന് ജനങ്ങൾ പറഞ്ഞു. വാട്ടർ അതോറിറ്റി പ്രോജക്ട് എക്‌സിക്യൂട്ടിവ് എൻജിനീയർ, എടത്വ എക്‌സി. എൻജിനീയർ എന്നിവർ സംഘത്തി​െൻറ ചോദ്യങ്ങൾക്ക് വിശദീകരണം നൽകി. ആഴ്ചയിലൊരിക്കലെങ്കിലും ക്ഷാമം നേരിടുന്ന പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാൻ സാധിക്കില്ലേയെന്ന ചോദ്യത്തിന് പരിശ്രമിക്കാമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പുളിങ്കുന്ന്, കാവാലം, നീലംപേരൂർ ഗ്രാമപഞ്ചായത്തുകളിലാണ് പിന്നീട് സന്ദർശനം നടത്തിയത്. ഗ്രാമപഞ്ചായത്ത് ഒാഫിസുകളിൽ സന്ദർശനം നടത്തിയ സംഘം ജനപ്രതിനിധികളിൽനിന്ന് നേരിട്ട് പരാതികൾ കേട്ടു. എല്ലായിടത്തും നാട്ടുകാർ പരാതികൾ സംഘത്തിന് എഴുതി നൽകി. രേഖാമൂലമുള്ള പരാതികളിൽ തുടർനടപടി സ്വീകരിക്കുമെന്ന് ലീഗൽ സർവിസ് സൊസൈറ്റി വ്യക്തമാക്കി. ചെന്നിത്തലയുടെ പടയൊരുക്കം ആർക്കെതിരെ -കാനം ഹരിപ്പാട്: ഗ്രൂപ് തിരിഞ്ഞുള്ള പടയൊരുക്കം കോൺഗ്രസിൽ നടക്കുമ്പോൾ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ആർക്കെതിരെയാണെന്ന് വ്യക്തമാക്കണമെന്ന് കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗ്രത യാത്രക്ക് ഹരിപ്പാട്ട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, എ. വിജയരാഘവൻ, ടി.ജെ. ആഞ്ചലോസ്. എം. സത്യപാലൻ, സജി ചെറിയാൻ, സുകുമാരപിള്ള, ഡി. അനീഷ്, എം. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി അവാർഡ് ദാനം ആലപ്പുഴ: അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 51 അനാഥാലയ അന്തേവാസികൾക്ക് കാഷ് അവാർഡും ഉപഹാരങ്ങളും നൽകി. സ​െൻറ് ആൻറണീസ് ഓർഫനേജിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് എ. സുലൈമാൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തഹസിൽദാർ ആശ സി. എബ്രഹാം സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാർ, വാർഡ് കൗൺസിലർ കരോളിൻ പീറ്റർ, റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ പി. പുഷ്പരാജൻ, സ​െൻറ് ആൻറണീസ് ബോയ്സ് ഹോം ഡയറക്ടർ റവ. ഫാ സെബാസ്റ്റ്യൻ അരോജ്, അസോസിയേഷൻ ജില്ല സെക്രട്ടറി സിസ്റ്റർ കെ. അനു ജോസ്, ട്രഷറർ കെ.ജി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story