Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനജാഗ്രത യാത്രക്ക്​...

ജനജാഗ്രത യാത്രക്ക്​ പുന്നപ്രയിൽ സ്വീകരണം

text_fields
bookmark_border
അമ്പലപ്പുഴ: കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രക്ക് പുന്നപ്രയിൽ ആവേശകരമായ സ്വീകരണം. ജില്ലയിലെ ആദ്യദിവസത്തെ പര്യടനത്തി​െൻറ സമാപനം കുറിച്ചായിരുന്നു പുന്നപ്രയിൽ തിങ്കളാഴ്ച രാത്രി സമ്മേളനം. പ്രതികൂല കാലാവസ്ഥയായിട്ടും പ്രവർത്തകരുടെ തിരക്കുണ്ടായിരുന്നു. രാജ്യത്തെ വർഗീയമായി വേർതിരിച്ച് കപട വാഗ്ദാനങ്ങൾ നൽകുന്ന നരേന്ദ്ര മോദിയുടെ തനിനിറം ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങിയെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കുമ്മനത്തി​െൻറ ജനരക്ഷായാത്ര ജനങ്ങൾ തള്ളിക്കളഞ്ഞു. യോഗത്തിൽ എച്ച്. സലാം അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, നേതാക്കളായ ടി.ജെ. ആഞ്ചലോസ്, പി.പി. ചിത്തരഞ്ജൻ, ജി. കൃഷ്ണപ്രസാദ്, കമാൽ എം. മാക്കിയിൽ, എം. ഷീജ, എ. ശിവരാജൻ തുടങ്ങിയവർ പെങ്കടുത്തു. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: ഗവ. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ ട്യൂബ് വെൽ നിർമിക്കാൻ ആവശ്യമായ 200 മില്ലി മീറ്റർ യു.പി.വി.സി പൈപ്പ് ലഭ്യമാക്കുന്നതിന് അംഗീകൃത കരാറുകാർ/ഏജൻസികളിൽനിന്ന് ഭൂജല വകുപ്പ് ജില്ല ഓഫിസ് മുദ്രെവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ നാലിന് ൈവെകീട്ട് മൂന്നുവരെ ക്വേട്ടഷൻ സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story