Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഷ്​ടാക്കൾ പിടിയിൽ

മോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: ഹോളോബ്രിക്സ് നിർമാണ കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഒക്കൽ സ്വദേശികളും തേനാലിക്കുടി വീട്ടുകാരുമായ നിബാദ് (31), ആഷിക് (22) എന്നിവരെയാണ് പെരുമ്പാവൂർ എസ്.ഐ പി.എ. ഫൈസലി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒക്കൽ കാരിക്കോട് ഭാഗത്തെ പ്ലാറ്റിനം ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്നിടത്ത് അതിക്രമിച്ച് കയറി മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപിക്കുകയും ഉടമയുടെ മകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം തൊഴിലാളികളുടെ മുറിയിൽനിന്ന് 52,000 രൂപ കവർന്നു എന്നാണ് കേസ്. പെരുമ്പാവൂർ ൈപ്രവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് ഇരുവെരയും പൊലീസ് പിടികൂടുകയായിരുന്നു. നിബാദ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ വിവിധ മോഷണക്കേസിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും തിരച്ചിൽ ഉൗർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story