Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിപ്പൂർ സ്വർണക്കടത്ത് ...

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പുനരന്വേഷണം വേണം ^ബി.ജെ.പി

text_fields
bookmark_border
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പുനരന്വേഷണം വേണം -ബി.ജെ.പി ആലപ്പുഴ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പുനരന്വേഷണം വേണമെന്ന് ബി.ജെ.പി. കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലി‍​െൻറ അടിസ്ഥാനത്തിൽ എം.എൽ.എമാരായ പി.ടി.എ. റഹീമിെനയും കാരാട്ട് റസാഖിെനയും ചോദ്യംചെയ്യണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനസമിതി യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ആവശ്യപ്പെട്ട് നവംബർ 15ന് കോഴിക്കോട്ട് ബഹുജന സമരം നടത്തും. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നവംബർ 13ന് സെക്രേട്ടറിയറ്റ് ഉപരോധിക്കും. മന്ത്രി തോമസ് ചാണ്ടി രാജിവെക്കുംവരെ പ്രക്ഷോഭം തുടരും. മുഖ്യമന്ത്രി ഒരുക്കിയ രക്ഷാകവചത്തിലാണ് തോമസ് ചാണ്ടി. ഭൂപരിധി നിയമം മറികടന്ന് 208 ഏക്കർ ഭൂമി കൈവശംവെച്ചിരിക്കുന്ന പി.വി. അൻവർ എം.എൽ.എെക്കതിരെ കേസെടുക്കണം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയുമായാണ് എം.എൽ.എമാർ കൂടിക്കാഴ്ച നടത്തിയത്. പാർട്ടി ഗ്രാമങ്ങളുൾപ്പെടെ സി.പി.എം ശക്തികേന്ദ്രങ്ങൾ ജിഹാദി ഭീകരരുടെ താവളമായി മാറിെയന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന വക്താവ് എംഎസ്. കുമാർ, ജില്ല പ്രസിഡൻറ് കെ. സോമൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story