Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഴ്​സുമാരുടെ സംഘടനയും...

നഴ്​സുമാരുടെ സംഘടനയും സുപ്രീംകോടതിയിൽ

text_fields
bookmark_border
ന്യൂഡൽഹി: കേരളത്തിലെ ആയിരത്തോളം സ്വകാര്യ ആശുപത്രികളുടെ പേരിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ കക്ഷി ചേരാനായി കേരള സ്റ്റേറ്റ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അപേക്ഷ നൽകി. നഴ്സുമാർ അടക്കം കേരളത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുന്നതിലെ തുടർ നടപടി സുപ്രീംകോടതി തടഞ്ഞ പശ്ചാത്തലത്തിലാണിത്. മിനിമം വേതനം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ ലേബർ കമീഷണറുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റി നിയമവിരുദ്ധമായതിനാൽ ആ കമ്മിറ്റിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വേതനം നിർണയിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആശുപത്രി ഉടമകൾ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. ഇൗ മാസം 19ന് സർക്കാർ വിവിധ ആശുപത്രികൾക്ക് വിവിധ വേതന നിരക്കുകൾ നിശ്ചയിച്ചുവെന്നും കേസ് തീർപ്പാക്കുന്നത് വരെ തുടർനടപടികൾ എടുക്കരുതെന്നും അസോസിയേഷന് വേണ്ടി ഹാജരായ അഡ്വ. ഹുസൈഫ് അഹ്മദി വാദിച്ചു. ഇത് അംഗീകരിച്ചാണ് കേസ് തീർപ്പാക്കുന്നത് വരെ തുടർനടപടി ജസ്റ്റിസുമാരായ എ.കെ. അഗർവാൾ, അഭയ് കുമാർ സപ്രെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് തടഞ്ഞത്. ഹരജി അന്തിമ വാദത്തിനായി നവംബർ മൂന്നിലേക്ക് സുപ്രീംകോടതി മാറ്റുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story