Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടൈകോൺ കേരള നവംബർ 10...

ടൈകോൺ കേരള നവംബർ 10 മുതൽ

text_fields
bookmark_border
കോഴിക്കോട്: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ദി ഇൻഡസ് എൻറർപ്രണേഴ്സി​െൻറ (ടൈ) സംസ്ഥാന ഘടകമായ ടൈ കേരളയുടെ കീഴിൽ ടൈകോൺ കേരള 2017 എന്നപേരിൽ സംരംഭകത്വ സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 10,11 തീയതികളിൽ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സ​െൻററിലാണ് സമ്മേളനം. മ​െൻററിങ്, നെറ്റ്്വർക്കിങ്, എജുക്കേഷൻ, ഇൻക്യുബേഷൻ, ഫണ്ടിങ് എന്നീ മാർഗങ്ങളിലൂടെ സംരംഭകത്വത്തെക്കുറിച്ച് യുവജനങ്ങളെയും വിദ്യാർഥികളെയും ബോധവത്കരിക്കുകയും യുവസംരംഭകരെ വളർത്തിയെടുക്കുകയുമാണ് ലക്ഷ്യമിടുന്നത്. താൽപര്യമുള്ളവർക്ക് www.tieconkerala.org ൽ രജിസ്റ്റർ ചെയ്യാം. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി പോൾ ആൻറണി, ഡോ.ക്രിസ്റ്റി ‍ഫെർണാണ്ടസ്, ഡോ.ആസാദ് മൂപ്പൻ, ആർ.നടരാജൻ, അംബരീഷ് മൂർത്തി തുടങ്ങിയവർ പങ്കെടുക്കും. കെ.ചന്ദ്രശേഖരൻ, റോഷൻ കൈനടി, കെ.എ ജോസഫ്, ആനന്ദമണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story