Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കാണ്ടുപോയി കവര്‍ച്ച : പ്രതികൾ പിടിയിൽ

text_fields
bookmark_border
കൊച്ചി: കൊല്ലം സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിക്കുകയും വാള്‍ കഴുത്തില്‍െവച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവരുകയും ചെയ്ത കേസിലെ പ്രതികള്‍ പിടിയില്‍. മരട് നെട്ടൂര്‍ കരയില്‍ സ്വദേശികളായ കരുവിലാംകോട്ട് വീട്ടില്‍ ആൻറണി വിനോദ് (28), തട്ടാശ്ശേരി വീട്ടില്‍ മെജോ (22), തറേപ്പറമ്പില്‍ വീട്ടില്‍ ലിജോയ് (27), കാസര്‍കോട് ജില്ലയില്‍ ഹോസ്ദുര്‍ഗ് വില്ലേജില്‍ പടന്നക്കാട്ട് കരയില്‍ ഫസീല മന്‍സിലില്‍ അജ്മല്‍ (24 )എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ. പീറ്ററി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 27-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഗോള്‍ഡ് സൂക്ക് മാളിന് സമീപം ഇന്നോവ കാറില്‍ കാത്തിരുന്ന പ്രതികള്‍ യുവാവിനെയും കൂട്ടുകാരനെയും വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അങ്കമാലി ഭാഗത്തുള്ള വീട്ടില്‍ പാര്‍പ്പിച്ച് മാരകായുധങ്ങള്‍കൊണ്ട് മുറിവേല്‍പിച്ചും ഭീഷണിപ്പെടുത്തിയും യുവാവി​െൻറ കൈവശമുണ്ടായിരുന്ന സ്വര്‍ണമാലയും വാച്ചും പണവും ബലമായി അഴിച്ചെടുത്തു. ഒരു ലക്ഷം രൂപ യുവാവി​െൻറ ഭാര്യയോട് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് എറണാകുളം അസിസ്റ്റൻറ് കമീഷണര്‍ കെ. ലാല്‍ജിക്ക് രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകീട്ട് നെട്ടൂര്‍ ഭാഗത്തുെവച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കൂടുതല്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ റിയാസിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാൾ പെണ്‍വാണിഭസംഘത്തിലെ അംഗമാണെന്ന് സൂചനയുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ പാലാരിവട്ടം പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ കുമാര്‍, എം.എം. വിൻസ​െൻറ്, എ.എസ്.ഐ റഫീക്ക്, സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷാജി കുര്യാക്കോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീനി, വിപിന്‍ എന്നിവരുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story