Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രഹ്​മപുത്രനദിയെ...

ബ്രഹ്​മപുത്രനദിയെ വഴിതിരിച്ചുവിടാൻ ചൈനീസ്​ നീക്കം

text_fields
bookmark_border
ബെയ്ജിങ്: തിബത്തിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന ബ്രഹ്മപുത്രനദിയെ ഷിങ്ജിയാങ്ങിലേക്ക് വഴിതിരിച്ചുവിടാൻ ചൈനീസ് നീക്കം. ഇതിനായി 1000 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ തുരങ്കം നിർമിക്കാൻ ചൈനീസ് എൻജിനീയർമാർ സർക്കാർ അനുമതി തേടി. പദ്ധതിക്ക് ചൈനീസ് സർക്കാർ അനുമതി നൽകിയിട്ടില്ല. ബ്രഹ്മപുത്രനദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയിൽനിന്നാണ് ടണൽ നിർമിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതി നിർദേശം സർക്കാറിന് സമർപ്പിച്ചത്. 1000 കോടി മുതൽ 1500 കോടി വരെ ടൺ വെള്ളം കൊണ്ടുപോകാൻ കഴിയുന്ന ടണലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് 9.76 ലക്ഷം കോടി രൂപ ചെലവുവരും.
Show Full Article
TAGS:LOCAL NEWS 
Next Story