Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right2020ൽ കേരളം ആര്...

2020ൽ കേരളം ആര് ഭരിച്ചാലും ബി.ഡി.ജെ.എസ് മന്ത്രിയുണ്ടാകും ^തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
2020ൽ കേരളം ആര് ഭരിച്ചാലും ബി.ഡി.ജെ.എസ് മന്ത്രിയുണ്ടാകും -തുഷാർ വെള്ളാപ്പള്ളി ആലുവ: 2020ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏത് മുന്നണി അധികാരത്തിലേറിയാലും ബി.ഡി.ജെ.എസ് പ്രതിനിധിയും മന്ത്രിസഭയിലുണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഏത് മുന്നണി ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള കരുത്ത് ബി.ഡി.ജെ.എസിനുണ്ട്. ബി.ഡി.ജെ.എസ് ആരുടെയും വാലോ ചൂലോ അല്ല. സാമൂഹികനീതിക്ക് വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത്. പിന്നാക്ക സമുദായങ്ങൾക്ക് നീതി ലഭിക്കാൻ ആരുമായും കൂട്ടുചേരും. വരുന്ന പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ പാർട്ടി അദ്ഭുതം സൃഷ്ടിക്കും. കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ലഭിച്ച വോട്ടിൽ 80 ശതമാനവും ബി.ഡി.ജെ.എസിേൻറതാണ്. ഒരു നിയോജകമണ്ഡലം കമ്മിറ്റിയും ഒരു ജില്ല കമ്മിറ്റിയും മാത്രമുള്ള പാർട്ടികൾക്കും മന്ത്രിസ്ഥാനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ബി.ഡി.ജെ.എസിന് എല്ലായിടത്തും ബൂത്തുതലം വരെ കമ്മിറ്റികളുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ബി.ഡി.ജെ.എസിന് എതിരാണെന്ന് വരുത്താനുള്ള ചിലരുടെ ശ്രമം തള്ളിക്കളയണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ജില്ല പ്രസിഡൻറ് എ.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ടി.വി. ബാബു, സംഗീത വിശ്വനാഥൻ, വി. ഗോപകുമാർ, വൈസ് പ്രസിഡൻറ് പി.ഡി. ശ്യാംദാസ്, ജില്ല സെക്രട്ടറി പി.എസ്. ജയരാജ്, അജി നാരായണൻ, ടി.ജി. വിജയൻ, സുരേഷ് ചെന്താനി, പി.സി. ബിബിൻ, നിർമല ചന്ദ്രകുമാർ, ഷൈജു മനക്കപ്പടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story