Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈംഗികബന്ധം പകർത്തി...

ലൈംഗികബന്ധം പകർത്തി ഉന്നതർക്ക്​ കാഴ്​ചവെക്കാൻ ശ്രമം​; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പറവൂർ: ലൈംഗികബന്ധം കാമറയിൽ പകർത്തിയശേഷം ബ്ലാക്ക്മെയിൽ ചെയ്ത് യുവതിെയ ഉന്നതർക്ക് കാഴ്ചവെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. സഹായിയായ സ്ത്രീ ഒളിവിൽ. വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാൻസിസ് (38), പറവൂർ ചില്ലിക്കൂടം ക്ഷേത്രത്തിന് സമീപത്തെ പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്. ഇവെര സഹായിച്ച പറവൂരിലെ വസ്ത്ര വ്യാപാര സ്ഥാപന ഉടമ ധന്യയാണ് ഒളിവിൽ പോയത്. പറവൂരിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വീട്ടമ്മയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തശേഷം ഭീഷണിപ്പെടുത്തി ഉന്നതർക്ക് കാഴ്ചവെക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവി​െൻറ പരാതിയിലാണ് പ്രതികൾ പിടിയിലായത്. യുവതിക്കും ഭർത്താവിനും ഫ്ലാറ്റ് വാടകക്കെടുക്കാൻ സഹായിച്ചത് മനോജാണ്. ഇൗ പരിചയം ഉപയോഗിച്ച് സ്ത്രീയുമായി അടുപ്പത്തിലായി. മനോജാണ് പ്രമോദിെന പരിചയപ്പെടുത്തുന്നത്. മനോജും യുവതിയും തമ്മിലെ ബന്ധം പ്രമോദ് കാമറയിൽ പകർത്തി. ഇൗ ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി പ്രമോദും പീഡിപ്പിച്ചു. ഇത് മനോജും മൊബൈലിൽ പകർത്തി. പിന്നീട് മനോജിന് ബാങ്ക് വായ്പ ആവശ്യമായി വന്നപ്പോൾ എളുപ്പത്തിൽ വായ്പ തരപ്പെടുത്താൻ യുവതിയെ കാഴ്ചവെക്കാൻ തീരുമാനിച്ചു. എന്നാൽ, യുവതി വഴങ്ങിയില്ല. തുടർന്ന്, മനോജി​െൻറ സുഹൃത്തായ ധന്യയെ ഉപയോഗിച്ച് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യം സഹിക്കാതെവന്നതോടെ യുവതി ഭർത്താവിനെ അറിയിക്കുകയും പറവൂർ സി.ഐക്ക് പരാതി നൽകുകയുമായിരുന്നു. ബലാത്സംഗം ചെയ്തതിനും രംഗങ്ങൾ കാമറയിൽ പകർത്തിയതിന് ഐ.ടി ആക്ട് അനുസരിച്ചുമാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പറവൂർ സി.ഐ ക്രിസ്പിൻ സാം, എസ്.ഐ കെ.എ. സാബു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story