Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത ഓട്ടോ...

അനധികൃത ഓട്ടോ സ്​റ്റാൻഡ്​ ഉടൻ ഒഴിപ്പിക്കണമെന്ന്​ കോടതി

text_fields
bookmark_border
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ അനധികൃത ഓട്ടോ സ്റ്റാൻഡ് ഉടൻ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാെനാരുങ്ങി പൊലീസ്. നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിനെതിരെ വ്യാപാരികൾ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. നഗരസഭയോ മോട്ടോർ വാഹന വകുപ്പോ അംഗീകാരം നൽകിയിട്ടില്ലാത്ത ഓട്ടോ സ്റ്റാൻഡ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഇതേത്തുടർന്നാണ് നടപടിയുമായി പൊലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് അനധികൃത ഒാട്ടോ സ്റ്റാൻഡുകളുടെ ബാഹുല്യംമൂലം സ്വന്തം വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ല. കോടതി വിധിയെ തുടർന്ന് സി.ഐ സി. ജയകുമാർ ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചെങ്കിലും ഉത്തരവ് നടപ്പാക്കാൻ സാവകാശം നൽകണമെന്നാണ് അവരുടെ ആവശ്യം. പതിറ്റാണ്ടുകളായി തുടരുന്ന ഓട്ടോ സ്റ്റാൻഡ് പൂർണമായി ഒഴിപ്പിക്കാനാവില്ലെന്നും ഇവർ പറയുന്നു. കച്ചേരിത്താഴം, വെള്ളൂർകുന്നം, നെഹ്റു പാർക്ക് എന്നിവിടങ്ങളിലായി 100 മീറ്റർ ചുറ്റളവിൽ ഏഴ് ഓട്ടോ സ്റ്റാൻഡുകളാണുള്ളത്. ഇതിൽ ഒന്നിനുപോലും അംഗീകാരമില്ല. റോഡിനോടു ചേർന്ന് അൽപം സ്ഥലമുള്ളയിടത്തും അല്ലാത്തിടത്തുമൊക്കെ പുതുതായി ഓട്ടോ സ്റ്റാൻഡുകൾ രൂപംകൊള്ളുകയാണ്. ഓട്ടോ സ്റ്റാൻഡുകൾ ഉള്ളതിനാൽ വാഹനം പാർക്ക് ചെയ്യാനാകാതെയും വഴിയില്ലാതെയും മൂന്ന് വ്യാപാര സ്ഥാപനങ്ങളാണ് അടുത്തിടെ പൂട്ടിയത്. നഗരസഭക്കും മോട്ടോർ വാഹന വകുപ്പിനും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ലാതായതോടെയാണ് ചില വ്യാപാരികൾ കോടതിയെ സമീപിച്ചത്. വിധിയുടെ പശ്ചാത്തലത്തിൽ അനധികൃത ഒാട്ടോ സ്റ്റാൻഡുകൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സി.എസ്. അജ്മൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story