Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുവര്‍ണ ജൂബിലി ആഘോഷം...

സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ സ​െൻറ് ജോറജ് യാക്കോബായ പള്ളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് അസോസിയേഷ​െൻറ . തൃക്കളത്തൂര്‍ എസ്‌.സി.എം ഹാളില്‍ നടന്ന പരിപാടി കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഏലിയാസ് വീണമാലി അധ്യക്ഷത വഹിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ ജൈവപച്ചക്കറി തൈവിതരണവും പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനീസ് കെ. ഏലിയാസ് ജൂബിലി ലോഗോ പ്രകാശനവും നിര്‍വഹിച്ചു. ജൈവപച്ചക്കറി കൃഷിയുടെ ആവശ്യകതയെയും പരിചരണത്തെയും കുറിച്ച് അഞ്ജു പോൾ ക്ലാസെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ ഹൈബ്രിഡ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ കായികമേളയിലെ സ്വർണ മെഡല്‍ ജേതാവ് ജിനീഷ് പുരുഷൻ, ജില്ലയിലെ മികച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് നേടിയ ജോർജ് ജോസഫ്, ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്ടര്‍ മെര്‍ലിന്‍ ഷാജു എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story