Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമറ്റംതോട്...

പെരുമറ്റംതോട് മാലിന്യനിക്ഷേപ കേന്ദ്രമായി

text_fields
bookmark_border
മൂവാറ്റുപുഴ: . കൊച്ചി--ധനുഷ്കോടി ദേശീയപാതയിലെ മൂവാറ്റുപുഴ പെരുമറ്റം പാലത്തിന് കുറുകെ ഒഴുകുന്ന തോടാണ് അറവുമാലിന്യമടക്കമുള്ളവയുടെ നിക്ഷേപ കേന്ദ്രമായത്. പെരുമറ്റം പാലത്തിൽനിന്ന് രാത്രി തോട്ടിലേക്ക് മാലിന്യം തള്ളുകയാണ്. മേതലയിൽനിന്ന് ആരംഭിച്ച് മുളവൂർ, ആട്ടായം, കടവുംപാട് എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തുന്ന തോട് പെരുമറ്റം പാലത്തിന് സമീപം കോതമംഗലം പുഴയിലേക്ക് ചേരുകയാണ്. നേരേത്ത, മുളവൂർ മേഖലയിൽനിന്ന് അടക്കം മാലിന്യങ്ങൾ ഒഴുകിയെത്തിയിരുെന്നങ്കിലും ഇപ്പോഴില്ല. അറവുമാലിന്യത്തിന് പുറമെ വീടുകളിൽനിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കും പാലത്തിന് താഴെ കെട്ടിക്കിടക്കുകയാണ്. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നഗരസഭയും പഞ്ചായത്തും രംഗത്തുെണ്ടങ്കിലും മാലിന്യനിക്ഷേപത്തിനെതിരെ ആര് നടപടി എടുക്കുമെന്നതാണ് പ്രശ്നം.
Show Full Article
TAGS:LOCAL NEWS 
Next Story