Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുപ്രസിദ്ധ ഗുണ്ട കാപ്പ ...

കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമപ്രകാരം പിടിയിൽ

text_fields
bookmark_border
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ചേരാനല്ലൂർ വില്ലേജ് വലിയമ്പലം ഭാഗത്ത് കൂനംപറമ്പിൽ രാധാകൃഷ്ണനെ (35) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ, ഏലൂർ, പള്ളുരുത്തി തുടങ്ങിയ ഭാഗങ്ങളിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കൊച്ചി സിറ്റി ജില്ല പൊലീസ് മേധാവി എം.പി. ദിനേശ് വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ടിന്മേൽ കലക്ടറാണ് രാധാകൃഷണനെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പതിനൊേന്നാളം ക്രിമിനൽക്കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരെ ആറുമാസത്തേക്ക് തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി നടപ്പാക്കിയ 'ഒാപറേഷൻ ഗുണ്ട'യിലൂടെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് ജില്ല പൊലീസ് മേധാവി, എറണാകുളം എ.സി.പി, എറണാകുളം നോർത്ത് സി.െഎ എന്നിവർക്ക് നിർദേശം നൽകിയിരുനു. 2016ന് ശേഷം ജില്ലയിൽ ആദ്യമായാണ് കാപ്പ ആക്ട് പ്രകാരം ഗുണ്ടകൾക്കെതിരെ നടപടിയെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story