Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെട്ടൂരിൽ തെരുവുനായ്​...

നെട്ടൂരിൽ തെരുവുനായ്​ ശല്യം രൂക്ഷം; നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
നെട്ടൂർ: നെട്ടൂരിൽ തെരുവുനായ് ശല്യം രൂക്ഷമായതോെട നാട്ടുകാർ ഭീതിയിൽ. രാവും പകലുമില്ലാതെ അലഞ്ഞുനടക്കുന്ന നായ്ക്കൾ യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു. അതിരാവിലെ ജോലിക്ക് പോകുന്നവർ, നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നവർ, പ്രഭാത സവാരിക്കിറങ്ങുന്നവർ, പത്രവിതരണക്കാർ എന്നിവർക്കും നായ്ക്കൾ ഭീഷണിയാകുന്നുണ്ട്. പൊതുമരാമത്ത് റോഡ്, തീരദേശ റോഡ്, മസ്ജിദ് റോഡ്, മഹല്ല് ജുമാമസ്ജിദ് പരിസരം, െറയിൽവേ മേൽപാലം പരിസരം, ഇബ്രാഹീം സുലൈമാൻ സേട്ട് റോഡ്, നെട്ടൂർ സൗത്ത് തണ്ടാശ്ശേരി റോഡ്, ഐ.എൻ.ടി.യു.സി റോഡ്, മനക്കച്ചിറ പ്രദേശം, സൗത്ത് കോളനി, പ്രാഥമിക ആരോഗ്യ കേന്ദ്രം റോഡ്, പുറക്കേലിൽ പ്രദേശം തുടങ്ങി തെരുവുനായ് വിളയാട്ടമില്ലാത്ത ഒരു പ്രദേശവുമില്ല. മത്സ്യ-മാംസ അവശിഷ്ടങ്ങൾ അടക്കം മാലിന്യം റോഡിലേക്കും പറമ്പുകളിലേക്കും വലിച്ചെറിയുന്നതും ഇവയുടെ ശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മഹല്ല് ജുമാമസ്ജിദിന് സമീപം ആടിനെ കടിച്ചുകീറിയ സംഭവമുണ്ടായി. പറമ്പിൽ മേഞ്ഞുനടന്ന ആടിെനയാണ് പതിനഞ്ചോളം നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. നായ് കുറുകെ ചാടിയതിെന തുടർന്ന് ഇരുചക്രവാഹനയാത്രികൻ റോഡിൽ തെന്നി വീണ് പരിക്കേറ്റ സംഭവമുണ്ടായത് അടുത്തിടെയാണ്. രാത്രി ഭയംമൂലം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവുനായക്കൾക്കെതിരെ തിരിഞ്ഞാൽ നിയമ നടപടി നേരിടേണ്ടിവരും എന്നതിനാൽ കൗൺസിലർമാരും കൈമലർത്തുകയാണ്. മരട് നഗരസഭ എ.ബി.സി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കടലാസിലൊതുങ്ങി. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിഹാരവുമായി രംഗത്തെത്തുന്ന പതിവ് രീതിയിൽനിന്ന് മാറി ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story