Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാരംസ് ടൂർണമെൻറ്

കാരംസ് ടൂർണമെൻറ്

text_fields
bookmark_border
മട്ടാഞ്ചേരി: വോയ്സ് ഓഫ് ജനറേഷ​െൻറ ആരംഭിച്ചു. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹനീഫ് ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. പ്രഫ. ഷരീഫ് അലി, ടി.എ. ഷരീഫ്, സെക്രട്ടറി വി.കെ. അബു, വൈസ് പ്രസിഡൻറ് പി.വൈ. നിയാസ് എന്നിവർ സംസാരിച്ചു. സിംഗിൾസ് വിഭാഗത്തിൽ 32 താരങ്ങളും ഡബിൾസ് വിഭാഗത്തിൽ 32 ടീമുകളുമാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. അസ്ഥിബല പരിശോധന ക്യാമ്പ് മട്ടാഞ്ചേരി: എം.എസ്.എഫ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെയും കൊച്ചി നഗരസഭ അഞ്ചാം ഡിവിഷൻ എ.ഡി.എസി​െൻറയും സംയുക്താഭിമുഖ്യത്തിൽ അസ്ഥിബല പരിശോധന ക്യാമ്പ് നടത്തി. ഗുജറാത്തി മഹാജൻ പ്രസിഡൻറ് കിഷോർ ശ്യാംജി കുറുവ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് ടി.എ. സഫാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.കെ. അഷ്റഫ്, കേരള ബ്രാഹ്മണസഭ പ്രസിഡൻറ് രാമലിംഗം, ജി.പി. ഗോയൽ, റഷീദ് കായിക്കര, ഫവാസ് തങ്ങൾ, കവിത ഹരികുമാർ, എം.എൻ. റിൻസിൽ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ വി.എം. ഖലീൽ, ജെ. ജേക്കബ്, ബിബു ജോർജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story